Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വ്യാപക പരിശോധന, രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: വ്യാപക പരിശോധന, രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Metro Journal 4 months ago

തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നരുവാമൂട് സ്വദേശി കിരണ്‍, വട്ടിയൂർക്കാവ് സ്വദേശി അനില്‍ എന്നിവരാണ് പിടിയിലായത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവില്‍ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകള്‍ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗണ്‍സിലർമാരായ ആറ്റുകാല്‍ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online