Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇനി നസ്ലിന്‍റെ കാലം; മോളിവുഡ് ടൈംസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഇനി നസ്ലിന്‍റെ കാലം; മോളിവുഡ് ടൈംസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Metro Journal 6 days ago

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നസ്‌ലിൻ കെ. ഗഫൂർ ചിത്രം 'മോളിവുഡ് ടൈംസി'ന്റെ ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു.

'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 5 വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും. ബുക്ക് മൈ ഷോ (BookMyShow), ഡിസ്ട്രിക്റ്റ് (District), ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇപ്പോള്‍ പ്രേക്ഷകർക്ക് ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഒരു സിനിമാ സംവിധായകനാകുക എന്ന വലിയ സ്വപ്നവുമായി നടക്കുന്ന 'വിനീത് മാധവൻ' എന്ന കഥാപാത്രത്തെയാണ് നസ്‌ലിൻ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. താൻ ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലും സ്റ്റൈലിലുമാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നസ്‌ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമു സുനില്‍ ആണ്. ജാക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നസ്‌ലിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും ഈ ചിത്രമെന്നാണ് ട്രെയിലറും പാട്ടുകളും തരുന്ന സൂചന. അവധിക്കാലത്തിന് ശേഷം തിയറ്ററുകളില്‍ ചിരിപൂരം തീർക്കാൻ പോകുന്ന 'മോളിവുഡ് ടൈംസ്' കാണാൻ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online