Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരില്‍ ബിബി ഗോപകുമാറിന് വിജയം

കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരില്‍ ബിബി ഗോപകുമാറിന് വിജയം

Metro Journal 2 weeks ago

കേരളത്തില്‍ വീണ്ടും ബിജെപി അക്കൗണ്ട് തുറന്നു. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർത്ഥി ബിബി ഗോപകുമാർ ആണ് വിജയം പിടിച്ചത്.

4002 വോട്ടുകള്‍ക്കാണ് ഗോപകുമാറിൻ്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാർത്ഥി ആർ രാജേന്ദ്രൻ, യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി എന്നിവരെയാണ് ബിബി ഗോപകുമാർ തോല്‍പ്പിച്ചത്.

2011 മുതല്‍ സിപിഐയിലെ ജി.എസ് ജയലാല്‍ മത്സരിച്ച്‌ ജയിക്കുന്ന മണ്ഡലമാണ് ചാത്തന്നൂർ. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. തുടർച്ചയായ മൂന്നാം തവണയായിരുന്നു ബിബി ഗോപകുമാർ മണ്ഡലത്തില്‍ ജനവിധി തേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online