Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുതിച്ചുയര്‍ന്ന് പവൻ വില; സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വൻ വര്‍ധനവ്

കുതിച്ചുയര്‍ന്ന് പവൻ വില; സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വൻ വര്‍ധനവ്

Metro Journal 23 hrs ago

സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ തുടർച്ചയായ രണ്ടാം ദിനവും വർദ്ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ആദ്യത്തെ പത്ത് ദിവസം ആശ്വാസകരമായ പ്രകടനം കാഴ്ചവെച്ച വിപണിയിലാണ് ഇന്നലെ വൻ കുതിപ്പുണ്ടായിരുന്നത്.

ഇന്നലെ പവന് 2160 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂണ്‍ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി തുടർന്നിരുന്നത്. ഇതിന് പിന്നാലെയാണ് വിപണിയില്‍ ഇന്നും വർദ്ധനവ് രേഖപ്പെടുത്തിയത്.

പവന് 360 രൂപയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 5500 രൂപയുടെ ഇടിവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.

ഇന്നത്തെപുതുക്കിയവിലനിലവാരം

വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,09,320 രൂപയായി വർദ്ധിച്ചു. ഗ്രാമിന് 45 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,665 രൂപ എന്ന നിരക്കിലാണ് വിപണിയില്‍ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജൂണ്‍മാസത്തെസ്വർണ്ണവില (പവനില്‍)

ജൂണ്‍ 01: 1,14,560

ജൂണ്‍ 02: 1,14,560

ജൂണ്‍ 03: 1,14,560

ജൂണ്‍ 04: 1,14,480

ജൂണ്‍ 05: 1,14,200

ജൂണ്‍ 06: 1,12,000

ജൂണ്‍ 07: 1,12,000

ജൂണ്‍ 08: 1,11,240

ജൂണ്‍ 09: 1,12,320

ജൂണ്‍ 10: 1,09,160 (രാവിലെ)

ജൂണ്‍ 10: 1,08,360 (വൈകുന്നേരം)

ജൂണ്‍ 11: 1,06,800

ജൂണ്‍ 12: 1,08, 960

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online