എഴുത്തുകാരന്‍: സജി തൈപ്പറമ്ബ്
നീയിതെങ്ങോട്ടാ രാവിലെ? കാപ്പി കുടി കഴിഞ്ഞ് ,സാരിയുടുത്ത് പുറത്തേയ്ക്കിറങ്ങുന്ന നീലിമയോട് സുധാകരന്‍ ചോദിച്ചു. എനിക്ക് എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ച് വരെയൊന്ന് പോകണം , ഡി ഇ ഓ ഓഫീസില്‍ താല്കാലിക പ്യൂണായിട്ട് കയറാന്‍ വേണ്ടി ,ഒരു ഇന്‍്റര്‍വ്യു നടക്കുന്നുണ്ട് , ഒരു സ്ഥിര ജോലി കിട്ടുമെന്നോ, അതിന് പോകാന്‍ നിങ്ങളനുവദിക്കുമെന്നോ, ഒന്നും എനിക്ക് പ്രതീക്ഷയില്ല, പക്ഷേ ഞാന്‍ പഠിക്കുമ്ബോള്‍ മുതലുള്ള, എന്‍്റെ ആഗ്രഹം ഒരു ടീച്ചറാകുക എന്നതായിരുന്നു ,
അല്ലെങ്കില്‍ സ്ഥിരവരുമാനമുള്ള, എന്തെങ്കിലുമൊരു സര്‍ക്കാര്‍ ജോലി നേടുക, ആ ആഗ്രഹം ഇപ്പോഴൊരു വാശിയായി മാറി, അത് കൊണ്ടാണ്, താല്കാലികമായിട്ടെങ്കിലും, ഏതെങ്കിലുമൊരു സര്‍ക്കാരോഫീസില്‍, ഒരു ദിവസമെങ്കില്‍ ഒരു ദിവസം, പ്യൂണായിട്ടെങ്കിലും ജോലി കിട്ടാനായി, ഒരു ശ്രമം നടത്തുന്നത്, അതിനെങ്കിലും നിങ്ങളെന്നെ അനുവദിക്കണം എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ അവള്‍ ധൃതിയില്‍ ഇറങ്ങിപ്പോയപ്പോള്‍ സുധാകരന് നോക്കി നില്ക്കാനേ കഴിഞ്ഞുള്ളു.
ഉച്ചകഴിത്ത് കണ്ടത്തിലെ ചെളിക്കുണ്ടില്‍ നുകം പേറിയ കാളകളെ തെളിക്കുമ്ബോള്‍ റോഡിലൂടെ കുടയും പിടിച്ച് നടന്ന് പോകുന്ന നീലിമയെ സുധാകരന്‍ കണ്ടു. നീലിമേ..
അവിടെ നില്ക്ക് അയാള്‍ വിളിച്ച് പറഞ്ഞിട്ട് ,അവളുടെയടുത്തേക്ക് വേഗം നടന്ന് ചെന്നു. നീ പോയ കാര്യമെന്തായി ഇന്‍റര്‍വ്യൂ പാസ്സായോ? ഹേയ് എവിടുന്ന്? അതിനുള്ള യോഗം പോലും എനിക്കില്ലന്നാണ് തോന്നുന്നത് ,എന്തായാലും നിങ്ങള്‍ക്ക് സന്തോഷമായില്ലേ? ഞാന്‍ രാവിലെ പോയപ്പോള്‍, നിങ്ങള്‍ മനസ്സിലാഗ്രഹിച്ചതും, എനിക്കീ ജോലി കിട്ടരുതെന്ന് തന്നെയല്ലേ? അല്ലെങ്കിലും, പണ്ട് മുതലേ ഞാനൊരു ഭാഗ്യദോഷിയാ, കൊതിച്ചതൊന്നും എനിക്ക് കിട്ടിയിട്ടില്ല, എന്തിന് നല്ലൊരു ജീവിതം പോലും കടുത്ത നിരാശയില്‍ അവളത് പറഞ്ഞിട്ട് പോയപ്പോള്‍ സുധാകരന്‍ കുറ്റബോധത്തോടെ നിന്നു.
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം സുഷമയുടെ വീട്ടിലേക്കുള്ള അരിയും തേങ്ങയും പച്ചക്കറികളുമൊക്കെയായി , രാവിലെ ടൗണിലേക്ക് പോയ സുധാകരന്‍, വൈകുന്നേരമാണ് തിരിച്ചെത്തിയത്. നീയെവിടായിരുന്നു സുധാകരാ.. ഇത്രയും നേരം, സമയം വൈകുന്തോറും ബാക്കിയുള്ളവര് ആധിപിടിച്ച് ഒരു പരുവമായി ശാരദ ഉത്ക്കണ്ഠയോടെ മകനോട് ചോദിച്ചു. ഞാന്‍ ഇടയ്ക്ക് ഒരാളെ കാണാന്‍ കയറിയമ്മേ.. അവിടെ അദ്ദേഹമില്ലാതിരുന്നത് കൊണ്ട് വരുന്നത് വരെ കാത്തിരുന്നതാ അതാണ് നേരം വൈകിയത് എല്ലാം കേട്ട് കൊണ്ട് നീലിമ അരമതിലില്‍ ഇരുന്ന് വാരിക വായിക്കുന്നുണ്ടായിരുന്നെങ്കിലും സുധാകരന്‍ വന്നതും വിശേഷം പറയുന്നതും അവള്‍ ഗൗനിച്ചതേയില്ല
എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു, ഒന്നകത്തേയ്ക്ക് വരു അയാള്‍ നീലിമയുടെ അടുത്തെത്തി അവളോട് പറഞ്ഞിട്ട് മുറിയിലേക്ക് കയറിപ്പോയി. ഡാ നീ വല്ലതും കഴിച്ചായിരുന്നോ ങ്ഹാ ഞാന്‍ സുഷമേടെ വീട്ടില്‍ നിന്ന് കഴിച്ചമ്മേ.. സുധാകരന്‍ മുറിയില്‍ നിന്ന് കൊണ്ട് മറുപടി പറഞ്ഞു. എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ? നീലിമ പുറകെ വന്ന് അക്ഷമയോടെ ചോദിച്ചു. ഞാനിന്ന് നമ്മുടെ ദേവീവിലാസം സ്കൂളിന്‍്റെ മാനേജരുടെ വീട്ടില്‍ പോയിരുന്നത് കൊണ്ടാ വരാന്‍ താമസിച്ചത് അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ?
നിങ്ങളിഷ്ടമുള്ളപ്പോള്‍ പോകുകയോ വരികയോ ചെയ്യ് അതിന് ഞാനെന്ത് വേണം നീലിമ നീരസത്തോടെ പറഞ്ഞു. ഞാന്‍ പറഞ്ഞ് വരുന്നത് അതല്ല, നീ പറഞ്ഞല്ലോ? നീയൊരു ടീച്ചറാകാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നെന്ന്, അതൊരിക്കലും നടക്കില്ലെന്ന് പറഞ്ഞാണ്, ഒരു പ്യൂണിന്‍്റെ ജോലിയെങ്കിലും കിട്ടിയാല്‍ മതിയെന്നും പറഞ്ഞ്, നീയന്ന് ഇന്‍്റര്‍വ്യൂവിന് പോയതും, ഇന്‍്റര്‍വ്യൂ പാസ്സാകാതെ നിരാശയോടെ തിരിച്ച് വന്നതും അതെ ,അതെന്തിനാ ഇപ്പോള്‍ പറയുന്നത് ,നിങ്ങളെക്കൊണ്ട് എനിക്ക് പ്യൂണിന്‍്റെ പണി വാങ്ങിത്തരാന്‍ പറ്റുമോ നീലിമ പരിഹാസത്തോടെ ചോദിച്ചു. പ്യൂണിന്‍്റെ പണിയല്ല,
നീയാഗ്രഹിച്ചത് പോലെ ടീച്ചറായിട്ട് തന്നെ നിനക്ക് ഉടനെ ജോലിക്ക് കയറാന്‍ പറ്റും , ങ് ഹേ, നിങ്ങള്‍ക്കെന്താ തലയ്ക്ക് വെളിവില്ലേ? എനിക്കൊന്നും മനസ്സിലാവുന്നില്ല അതേ നീലിമേ.. ഞാന്‍ പറഞ്ഞത് സത്യമാണ് ,നമ്മള്‍ പഠിച്ച സ്കൂളില്‍ ഇപ്പോള്‍ ഒരു ടീച്ചറുടെ ഒഴിവുണ്ട് ,മാനേജ്മെന്‍്റ് അഞ്ചും ആറും ലക്ഷമൊക്കെയാണ് ചോദിക്കുന്നത് ,ഇപ്പോഴത്തെ മാനേജര് നമ്ബൂതിരി മാഷും എന്‍്റെ അച്ഛനുമായിട്ട് നല്ല സുഹൃത്തുക്കളായിരുന്നു ,അച്ഛന്‍ പണ്ട് പി ടി എ പ്രസിഡന്‍്റാക്കെയായിരുന്നല്ലോ ആ പരിചയമൊക്കെ വച്ച് ഞാന്‍ മാഷുമായി സംസാരിച്ച് ഒരു നാല് ലക്ഷം രൂപ കൊടുത്താല്‍ നിനക്കവിടെ ടീച്ചറായി ജോലി തരാമെന്ന് മാഷ് ഉറപ്പ് തന്നു ങ്ഹേ,
സത്യമാണോ നിങ്ങളീ പറയുന്നത് അതെ നീലിമേ.. സത്യമാണ് അല്ലാ ഈ നാല് ലക്ഷം രൂപയെന്ന് പറയുന്നത് ചെറിയ തുകയൊന്നുമല്ല നിങ്ങളെന്ത് കണ്ടിട്ടാണ് വാക്ക് പറഞ്ഞിട്ട് വന്നത് എനിക്ക് വീട്ടില്‍ നിന്ന് തന്ന സ്വര്‍ണ്ണം മുഴുവന്‍ വിറ്റാല്‍ പോലും ഒരു ലക്ഷം രൂപയേ കിട്ടുകയുള്ളു നിന്‍്റെ സ്വര്‍ണ്ണമൊന്നും വില്ക്കേണ്ട നീലിമേ.. അതൊക്കെ ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട് അതെങ്ങനാ, ലോണെടുക്കാനോ അപ്പോള്‍ പിന്നെ എനിക്ക് കിട്ടുന്ന ശബ്ബളം ലോണടയ്ക്കാനേ തികയു ഇല്ല നീലിമേ..നീയതൊന്നുമോര്‍ത്ത് വിഷമിക്കേണ്ട ഞാന്‍ കുറെ വര്‍ഷങ്ങളായി സമ്ബാദിച്ച് വച്ചിരിക്കുന്ന ഒരു നാല് ലക്ഷം രൂപയുണ്ട് അത് മറ്റൊന്നിനുമല്ല ,
കാളകളെ കൊണ്ട് കണ്ടം ഉഴുത് മറിക്കുക എന്ന് പറയുന്നത് കുറച്ച് കഷ്ടപ്പാടുള്ള പണിയാ, അത് കൊണ്ട് ഒരു ട്രാക്ടര്‍ വാങ്ങാമെന്ന് കരുതി സ്വരുക്കൂട്ടി വച്ചിരുന്ന പൈസയാ ,സാരമില്ല ഞാന്‍ കുറച്ച് നാള് കൂടി കഷ്ടപ്പെടണമെന്നല്ലേയുള്ളു, എനിക്കിപ്പോള്‍ നിന്‍്റെ സന്തോഷമാണ് പ്രധാനം, നാളെ തന്നെ ഞാന്‍ പൈസ കൊണ്ട് മാഷിനെ ഏല്പിക്കും ,പിന്നെ പേരിനൊരു ഇന്‍്റര്‍വ്യൂ കൂടി കഴിഞ്ഞാല്‍ അടുത്തയാഴ്ച മുതല്‍ നിനക്ക് ജോലിക്ക് കയറാം നീലിമയ്ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
താന്‍ സ്വപ്നം കാണുകയാണോ എന്ന സംശയത്തില്‍ അവള്‍ കൈത്തണ്ടയില്‍ സ്വയം നുള്ളി നോക്കി പിറ്റേ ആഴ്ച മുതല്‍ തന്‍്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ജോലിക്ക് നീലിമ പോയി തുടങ്ങി. രണ്ട് മാസം കഴിഞ്ഞ് ഒരു ദിവസം ഉച്ചകഴിഞ്ഞ് സ്റ്റാഫ് റൂമില്‍ മറ്റ് ടീച്ചേഴ്സുമായി കുശലം പറഞ്ഞ് കൊണ്ടിരിക്കുമ്ബോഴാണ് , സുധാകരന്‍ സ്കൂളിന്‍്റെ ഗേറ്റ് കടന്ന് വരുന്നത് നീലിമ കണ്ടത് അയാളുടെ മുഷിഞ്ഞ വേഷം കണ്ടപ്പോള്‍ നീലിമയ്ക്ക് നാണക്കേട് തോന്നി അവള്‍ വേഗം സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി അയാളുടെ അടുത്തേയ്ക്ക് നടന്ന് ചെന്നു.
നിങ്ങളെന്തിനാ ഇപ്പോഴിങ്ങോട്ട് എഴുന്നള്ളിയത് മനുഷ്യനെ നാണം കെടുത്താനായിട്ട് അയ്യോ നീലിമേ.. ഞാന്‍ നിന്നെക്കാണാന്‍ വന്നതല്ല ഇവിടുത്തേയ്ക്കുള്ള അരിയുമായി വന്നതാ ,പണ്ട് മുതലേ ഉച്ചകഞ്ഞി വയ്ക്കാനുള്ള അരി നമ്മുടെ പാടത്തൂന്നാ കൊടുക്കുന്നത്, വഞ്ചിയില്‍ അരിയും ചാക്കുമിരിപ്പുണ്ട്, അതൊന്ന് നമ്ബൂതിരിമാഷോട് പറയാന്‍, അദ്ദേഹത്തിന്‍്റെ റൂമിലേക്ക് പോകുവാ ഞാന്‍ ഉം ശരി ശരി ,വേഗം പറഞ്ഞിട്ട് പൊയ്ക്കോ, ആരോടും എന്‍്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് , പരിചയപ്പെടുത്താനൊന്നും നില്ക്കണ്ട ,കേട്ടല്ലോ?
ബാക്കിവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

