Dailyhunt
മഴയത്ത് അഭയം തേടിയെത്തിയ പെണ്‍കുട്ടിയെ 5 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

മഴയത്ത് അഭയം തേടിയെത്തിയ പെണ്‍കുട്ടിയെ 5 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Metro Journal 3 weeks ago

നത്ത മഴയില്‍ നിന്ന് അഭയം തേടി ഒരു കെട്ടിട നിർമ്മാണ സ്ഥലത്തേക്ക് ഓടിക്കയറിയ 13 വയസുകാരിക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത.

ലഖ്‌നൗവിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് നിർമ്മാണ സ്ഥലത്ത് അഭയം തേടിയ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഒരു കെയർ ഹോമില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി ഈ ക്രൂര പീഡനത്തിന് ഇരയായത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മറ്റു തൊഴിലാളികള്‍ കാവല്‍ നിന്നപ്പോള്‍ ഒരു തൊഴിലാളി ആദ്യം പെണ്‍കുട്ടിയെ കെട്ടിടത്തിനുള്ളിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി. കുട്ടി എതിർത്തപ്പോള്‍, പ്രതി അവളുടെ കൈകാലുകള്‍ കെട്ടിയിടുകയും മർദ്ദിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്തു.

കണ്ടെത്തിയത് നാട്ടുകാർ നടത്തിയ തിരിച്ചിലില്‍

പെണ്‍കുട്ടി കൃത്യസമയത്ത് ജോലിക്ക് എത്താത്തതിനെ തുടർന്ന് ജോലി നല്‍കിയ സ്ത്രീ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും ഇവർക്കൊപ്പം കൂടി. സംശയം തോന്നിയ നാട്ടുകാർ കെട്ടിട നിർമ്മാണ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

തുടർന്ന് നടത്തിയ തിരിച്ചിലില്‍ കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി. പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് നിന്ന് അഞ്ചു തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online