എഴുത്തുകാരി: അപര്‍ണ അരവിന്ദ്
അഭിയേട്ടന്‍ എന്നും എനിക്കേറെ പ്രിയപെട്ടവനായിരുന്നു.. അമ്മായിയുടെ ഏക മകന്‍.. എന്റെ കളികൂട്ടുകാരന്‍.. മീനുട്ടി എവിടെ പോയാലും കൂടെ അഭിയേട്ടന്‍ ഉണ്ടാകും.. രാജാവും റാണിയും കളിക്കുമ്ബോള്‍ എന്റെ രാജാവ് എന്നും അഭിയേട്ടനായിരുന്നു..സ്കൂളില്‍ പോകാനും, പാടത്തു കളിക്കാന്‍ പോകാനും, എന്തിന് ഊണിനും ഉറക്കത്തിനും പോലും അഭിയേട്ടന്‍ കൂടെവേണമായിരുന്നു.എന്റെ കൂടെപ്പിറന്നില്ലെങ്കിലും എപ്പോളും കൂട്ടായ് അഭിയേട്ടന്‍ ഉണ്ടാകും..
സഹോദര സ്ഥാനത്ത് നിന്ന് അഭിയേട്ടന്‍ എന്ന് മുതലാണ് അല്പം മാറി സഞ്ചരിക്കാന്‍ തുടങ്ങിയത്.. ആവോ. അറിയില്ല.. എന്ന് മുതലാണ് അഭിയേട്ടനും മീനുട്ടിയും അല്പം അകന്ന് തുടങ്ങിയത്..
എന്റെ കൈ പിടിച്ച് യാത്ര പറയുമ്ബോള്‍ അഭിയേട്ടന്‍ കണ്ണ് നിറച്ചു പറഞ്ഞതെന്തായിരുന്നു. നീയില്ലാതെ ഞാന്‍ ഇല്ലാ മീനുട്ടി. എനിക്ക് നിന്നെ വേണം.. എന്റേത് മാത്രമായ്.. എട്ടാം ക്ലാസുകാരി പാവാടക്കാരിക്ക് അന്ന് അഭിയേട്ടന്റെ വാക്കുകളുടെ അര്‍ത്ഥം മനസിലായില്ലേ..? അതോ അറിയാത്ത ഭാവം നടിച്ചോ.. ഇല്ലാ. ഒന്നും ഓര്‍മയില്ല. മറവിയുടെ ചിതലരിച്ച പുസ്തകത്തില്‍ എല്ലാം ഒളിപ്പിച്ചുവെച്ചു.. ആര്‍ക്കും ഉത്തരം നല്‍കാതിരിക്കാന്‍ എന്നും ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കണ്ണടയ്ക്കുകയായിരുന്നു പതിവ്.. പതിവ് തുടരട്ടെ.. എന്തിന് മാറി ചിന്തിക്കണം..
കാലങ്ങള്‍ ഏറെ കഴിഞ്ഞാണ് അഭിയേട്ടന്‍ വീണ്ടും ചിത്രോത്തേക്ക് മടങ്ങി വരുന്നത്.. അപ്പോഴേക്കും മീനുട്ടി വലിയ കുട്ടിയായിരുന്നു.. പ്ലസ്ടു പഠിക്കുമ്ബോളാണ് അമ്മ വന്ന് എന്നോട് പറഞ്ഞിരുന്നത് അഭിയേട്ടനും അമ്മായിയും തറവാട്ടില്‍ എത്തിയിട്ടുണ്ടെന്ന്.. പോയ് കാണണം എന്ന് മനസ്സ് വാശിപിടിക്കുന്നുണ്ടായിരുന്നു.. പക്ഷേ എന്തോ കാലുകള്‍ മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നില്ല..അഭിയേട്ടന്‍ എന്നെ മറന്ന് കാണുമോ എന്നൊരു ഭയം എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു..
അമ്മയുടെ കൂടെ അവിടേക്ക് പോയ ദിവസം മീരയെ അഭിയേട്ടന്റെ കൂടെ കണ്ടതാണ് എന്നെ ചൊടിപ്പിച്ചത്.. എന്തിനാണ് അമ്മായി മീരയെ കൂടെ കൂട്ടിയത്.. എനിക്ക് നല്ല ദേഷ്യം തോന്നിയിരുന്നു.. മീരയും ഞാനും പണ്ടേ കുറച്ച് ശത്രുതയിലാണ്.. മേനോന്‍ അമ്മാവന്റെ മകളാണ് മീര.. തീര്‍ത്തും അഹങ്കാരി.. കാണാന്‍ കുറച്ച് സുന്ദരി ആയതിന്റെ എല്ലാ അഹങ്കാരവും അവള്‍ക്കുണ്ട്.. പോരാത്തതിന് മുട്ടോളം നീണ്ട മുടിയും.. പോരെ അഹങ്കാരിക്ക് ഗമ പറയാന്‍.. അമ്മ താളിതേച്ചു കോതിമിനുക്കി പിന്നിയിട്ട എന്റെ മുടി നോക്കി അവള്‍ക്കൊരു ചോദ്യമുണ്ട്. എന്താ മീനാക്ഷിയിത് കോഴിവാലോ.
അവളുടെ ഓരോ വര്‍ത്താനം കേള്‍ക്കുമ്ബോള്‍ ഒരു ചവിട്ട് കൊടുക്കാന്‍ പലപ്പോളും തോന്നിയിട്ടുണ്ട്.. അതുകൊണ്ട് തന്നെ അവളെ എനിക്ക് കണ്ണിന് നേരെ കണ്ടുകൂടാ.. എന്റെ സ്ഥാനത്ത് പലപ്പോളും മീരയെ അഭിയേട്ടന്റെ കൂടെ കണ്ടപ്പോള്‍ ഏട്ടനോട് ദേഷ്യം തോന്നാന്‍ തുടങ്ങുകയായിരുന്നു.. എന്നില്‍ നിന്ന് അഭിയേട്ടന്‍ അകന്ന് പോകുന്നപോലെ എപ്പോഴും അനുഭവപ്പെട്ടു.. ഇടവപ്പാതിയിലെ ഒരുതണുപ്പന്‍ പ്രഭാതത്തില്‍ അഭിയേട്ടനും മീരയും അമ്മാത്തേക്ക് വന്നപ്പോളാണ് എന്റെ മുഖത്ത് നോക്കി പുച്ഛത്തോടെ അഭിയേട്ടന്‍ എന്റേതാണെന്ന് മീര പറഞ്ഞത്..
അന്ന് എന്താ പറയേണ്ടതെന്ന് പോലുമറിയാതെ ഞാന്‍ ആലില പോലെ വിറച്ചു.. അന്ന് എന്തിനാവും ഞാന്‍ വിഷമിച്ചത്. അഭിയേട്ടനെ ഒരുപക്ഷെ എന്റെ ഹൃദയവും മോഹിച്ചിരുന്നോ.. ആവോ. അതും നിശ്ചയമില്ല. ഒന്നും ഒന്നുമറിയില്ല.. മീനുട്ടി... മോളെ.. ചിന്തകള്‍ക്കിടയിലാണ് അമ്മയുടെ വിളി.തൊടിയില്‍ എന്തോ ജോലിയിലാണ് അമ്മ.. പതിയെ അങ്ങോട്ട് നടന്നു.. തൊടിയുടെ താഴോട്ടിറങ്ങിയാല്‍ വയലാണ്.. കുറച്ച് അകലെയായി വിശാലമായ കുളിക്കടവും ഞങ്ങളുടെ നീന്തല്‍ കുളവും.. ഞാന്‍ നീന്തല്‍ പഠിച്ചത് ഈ കുളത്തില്‍ നിന്നാണ്..
ഓര്‍മ്മകള്‍ ഒരുപാട് ഈ കുളത്തിന്റെ അകത്തട്ടില്‍ പൂണ്ടുകിടക്കുന്നുണ്ട്..നീന്തല്‍ പഠിത്തത്തിനിടയില്‍ പിടിത്തം വിട്ട് കുളത്തിന്റെ അകത്തട്ടില്‍ താഴ്ന്നു പോയതും മീനുകള്‍ മാത്രം താമസമുണ്ടെന്നു ഞാന്‍ കരുതിയ താഴ്ഭാഗത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കണ്ണില്‍ പതിഞ്ഞതും, കരഞ്ഞുകൊണ്ട് അഭിയേട്ടന്‍ കൈകളില്‍ എന്നെ കോരിയെടുത്തതും, ഇനി മേലാല്‍ കുളത്തില്‍ കണ്ട് പോവരുതെന്നു ശാസിച്ചതും.. അങ്ങനെയങ്ങനെ സുഖമുള്ള ഒരായിരം ഓര്‍മകള്‍.. എന്താ മീനു.. മതിയായില്ലേ ഇങ്ങനെ ചിന്തിച്ചുകൂട്ടിയിട്ട്.. ഇനിയെങ്കിലും പഴയതെല്ലാം മറക്ക് മോളെ..
അമ്മ തലയില്‍ കൈവെച്ചുകൊണ്ട് പറഞ്ഞപ്പോളാണ് ചിന്തയില്‍ നിന്നുമുണര്‍ന്നത് മതിയാക്കി. എല്ലാം മതിയാക്കി.. എനിക്ക് പഴയ പോലെ ചിരിക്കണം.. മനസമാധാനമായി ഒരിക്കലെങ്കിലും ഉറങ്ങണം.. ഒരിക്കലെങ്കിലും.. അമ്മയുടെ തോളില്‍ തല ചായ്ച്ചുകൊണ്ട് പതിയെ പറഞ്ഞു. നിന്റെ മനസ്സ് ശാന്തമായ്ക്കോട്ടെ എന്ന് കരുതിയാണ് ഇങ്ങോട്ട് വിളിച്ചത്..ഇതിപ്പോള്‍. ഇങ്ങനെയാണെങ്കില്‍ ഞാന്‍ വിളിക്കില്ലായിരുന്നു.. ആരോ നടന്നുവരുന്ന ശബ്‌ദം തെളിഞ് കേള്‍ക്കാമായിരുന്നു.. ഞാന്‍ പതിയെ തിരിഞ്ഞുനോക്കി ചെറിയമ്മേ.
അങ്ങോട്ടേക്ക് വരാമോ.. അഭിയേട്ടന്റെ ശബ്‌ദം കേട്ടപ്പോള്‍ എന്തോ മനസ്സിനൊരു സമാധാനംപോലെ തോന്നി.. മോനെ അഭി.. ഇതെന്താ അങ്ങനെയൊരു ചോദ്യം.. മോന്‍ വരൂ.. എന്താടോ മീനുട്ടി.. നിന്റെ കണ്ണീര്‍ സീരിയല്‍ ഇനിയും തീര്‍ന്നില്ലേ.. ആ മുഖമുയര്‍ത്തി ഇനിയെങ്കിലും ഒന്ന് ചിരിക്ക് മീനു.. അഭിയേട്ടന് വേണ്ടി ഞാന്‍ പതിയെ പുഞ്ചിരിച്ചു.. ഒരു ചത്ത ചിരി. ജീവനില്ലാത്ത, തേജ്ജസ്സില്ലാത്ത ഒരു ആര്‍ട്ടിഫിഷ്യല്‍ ചിരി. നിങ്ങള്‍ സംസാരിക്ക്, എനിക്ക് കുറച്ച് ജോലികളുണ്ട്.. വീട്ടില്‍ കേറി ചായകുടിച്ചിട്ട് പോയ മതിട്ടോ അഭി.. അങ്ങോട്ട് വന്നേയ്ക്കണേ..
അമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു.. ഞാന്‍ കുളത്തിലേക്കുള്ള പടികളില്‍ പോയിരുന്നു, പതിയെ കാല് കുളത്തിലേക്ക് താഴ്ത്തി വെച്ചു.. ചെറുമീനുകള്‍ കാലിന് ചുറ്റും ഇക്കിളികൂട്ടുന്നുണ്ടായിരുന്നു.. നിന്നോട് ഈവഴി വന്നേക്കരുതെന്ന് ഞാന്‍ പറഞ്ഞതോര്‍ക്കുന്നുണ്ടോ മീനു.. അഭിയേട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.. ഞാനും ചിരിച്ചുകൊണ്ട് തലയാട്ടി.. ആ കാലം മതിയായിരുന്നു അഭിയേട്ടാ.. ഒന്നും ചിന്തിക്കാതെ ഓരോ ദിവസത്തിന്റെയും മാധുര്യം ആവോളം നുകര്‍ന്ന് ആകുലതകളില്ലാതെ, ആഗ്രഹങ്ങളില്ലാതെ. ആവേശത്തോടെ മീനു.
ഞാന്‍ ഇന്നലെയും പറഞ്ഞു.. ഫിലോസഫി നിനക്ക് ചേരില്ല പെണ്ണെ.. എനിക്ക് ഈ മീനുവിനെ ഇഷ്ടമേയല്ല.. ഞാന്‍ പതിയെ ചിരിച്ചു.. ഏത് മീനുവിനെയാണ് അഭിയേട്ടന്‍ ഇഷ്ടപെട്ടത്.. യഥാര്‍ത്ഥത്തില്‍ അഭിയേട്ടന്‍ മീനുവിനെ ഇഷ്ടപ്പെട്ടിരുന്നോ. ഏയ് മീനു.ഏയ് ആ.. താന്‍ ഇതേത് ലോകത്താണ് മീനു.. ഞാന്‍. അത് എന്താ ഇനി പരുപാടി. നിശാന്ത്. നിശാന്ത് പിന്നെ വിളിച്ചിരുന്നോ. ചെറിയ പിണക്കം വല്ലതുമാണെങ്കില്‍ ഞാന്‍ നിങ്ങളെ ഒന്നാക്കാന്‍ ശ്രെമിക്കാം ട്ടോ.. ചെറിയ പിണക്കങ്ങള്‍... ഹം.. പണ്ട് അഭിയേട്ടനോട് പിണങ്ങിയ പോലെ നിസ്സാരമായ പിണക്കങ്ങളൊന്നുമല്ല അഭിയേട്ടാ.
പിണക്കത്തിന്റെ കാരണം ഒരു പെണ്ണിനും മറ്റൊരാളുടെ മുഖത്ത് നോക്കി പറയാന്‍ കഴിയില്ല.. അത്രയ്ക്കും അറപ്പ് തോന്നുന്നു എനിക്ക്.. മീനു.. വേണ്ട.. ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ലെങ്കില്‍. വേണ്ടാ.. ഒന്നുമോര്‍ക്കേണ്ട ഇഷ്ടമില്ല അഭിയേട്ട.. ഒരിക്കലും ഇഷ്ടമല്ല.. ഡോക്ടര്‍ ആയിട്ടുകൂടി പെണ്‍കുട്ടികളെ ക്രൂരമായ് റേപ്പ് ചെയുന്ന അയാളെ ഓര്‍ക്കുന്നത് കൂടി എനിക്കിഷ്ടമല്ല മീനു. സത്യം.. അയാള്‍ക് ഒരുപാട് സ്ത്രീകളുമായ് ബന്ധമുണ്ടായിരുന്നു.. അതിന്റെ പല തെളിവുകളും ലഭിച്ചപ്പോളാണ് ഞാന്‍ വീടുവിട്ടിറങ്ങിയത്. ഒരുപക്ഷെ ഇനിയുമവിടെ തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ശരീരവും അയാള്‍ ഇഞ്ചിഞ്ചായി... ശേ.. എന്തൊക്കെയാണ് ഞാന്‍ കേള്‍ക്കുന്നത്. ഇത്രയും കാലം നീ എന്തിനാ സഹിച്ചത് മീനു..
നീ അയാളെ ആദ്യമേ ശ്രെദ്ധിക്കണമായിരുന്നു.. ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.. ഡിവോഴ്സ് നോട്ടീസ് ആള്‍റെഡി അയച്ചിട്ടുണ്ട്.. എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞാനും നോക്കട്ടെ. എന്റെ കൈയില്‍ ഒരുപാട് തെളിവുകളുണ്ട്.. ഹം. ഞാന്‍ കൂടെയുണ്ടാകും എന്ത് സഹായത്തിനും.. ഞാന്‍ പതിയെ പുഞ്ചിരിച്ചു.. അഭിയേട്ടാ.. എന്താ മീനു.. എന്താ ഇങ്ങനെ ഒറ്റയ്ക്ക്. ഇനിയെങ്കിലും കൂട്ടിന് ഒരാള്‍.. . അതൊക്കെ ഞാന്‍ അവസാനിപ്പിച്ച മാറ്ററാണ്.. നീ വേറെയെന്തെങ്കിലും ചോദിക്ക്.. എനിക്ക് ഇതാണ് അറിയേണ്ടത്.. പ്രായം കൂടിവരികയാണ്..
ബാക്കിവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

