Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുനമ്പത്തെ ആശങ്ക പരിഹരിക്കണം; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സമരസമിതി നേതാക്കള്‍

മുനമ്പത്തെ ആശങ്ക പരിഹരിക്കണം; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സമരസമിതി നേതാക്കള്‍

Metro Journal 3 weeks ago

കൊച്ചി: മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി.

സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്‍റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് ചർച്ചയ്ക്കെത്തിയത്.

അതേസമയം, സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച്‌ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ച‍ർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.

വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി കേന്ദ്ര സർക്കാരിന്‍റെ "ഉമീദ്' പോർട്ടലില്‍ രജിസ്റ്റർ ചെയ്തതിനിടെയാണ് കൂടിക്കാഴ്ച.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online