Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ പ്രളയം: മുൻ കേന്ദ്രമന്ത്രി മുകുള്‍ റോയിയുടെ മരുമകളെ കാണാതായി

നേപ്പാള്‍ പ്രളയം: മുൻ കേന്ദ്രമന്ത്രി മുകുള്‍ റോയിയുടെ മരുമകളെ കാണാതായി

Metro Journal 3 weeks ago

കാഠ്മണ്ഡു / കൊല്‍ക്കത്ത: നേപ്പാളില്‍ ഉണ്ടായ രൂക്ഷമായ പ്രളയത്തിലും മിന്നല്‍ പ്രളയത്തിലും കുടുങ്ങി കാണാതായവരില്‍ മുൻ കേന്ദ്ര റെയില്‍വേ മന്ത്രി മുകുള്‍ റോയിയുടെ മരുമകള്‍ ശർമിഷ്ഠ ഭൗമിക് റോയിയും ഉള്‍പ്പെടുന്നു.

ഓഗസ്റ്റ് 21-നാണ് ഒരു സ്വകാര്യ ട്രാവല്‍ ഏജൻസി വഴി ശർമിഷ്ഠ നേപ്പാള്‍ സന്ദർശനത്തിനായി തിരിഞ്ഞത്.

അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി മുതല്‍ ഇവരുമായി യാതൊരുവിധത്തിലുള്ള ബന്ധപ്പെടലും സാധ്യമായിട്ടില്ലെന്ന് ഭർത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശുഭ്രാംശു റോയ് വ്യക്തമാക്കി. ശർമിഷ്ഠ അടക്കമുള്ള വിനോദസഞ്ചാരികളെ കണ്ടെത്തുന്നതിനായി കുടുംബവും പ്രാദേശിക ഭരണകൂടവും ശ്രമങ്ങള്‍ തുടരുകയാണ്.

നേപ്പാളിലും ടിബറ്റ് അതിർത്തി പ്രദേശങ്ങളിലും പെട്ടെന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നൂറുകണക്കിന് ആളുകളെ കാണാതാവുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള നിരവധി വിനോദസഞ്ചാരികള്‍ ഈ ദുരന്തത്തില്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനങ്ങള്‍ ഊർജിതമായി പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online