ഹോം
നിവേദ്യം : ഭാഗം 15

എഴുത്തുകാരി: ആഷ ബിനില്‍
"നിവേദ്യാ." പോകാന്‍ തിരിഞ്ഞപ്പോഴാണ് പിന്‍വിളി. ഞാന്‍ മനസിനെ പാകപ്പെടുത്തി. പാടില്ല. എന്റേതല്ല എന്നു മനസിലായി പൂര്‍ണ മനസോടെ വിട്ട് കൊടുത്തതാണ്. എന്റെയുള്ളില്‍ വേദനയുണ്ട് എന്നുപോലും മനസിലാകാത്ത മനുഷ്യനാണ്. ഞാന്‍ ഹാപ്പിയായി ജീവിക്കുകയാണ് എന്നു വിശ്വസിക്കുന്നവര്‍ ആണവര്‍. അത് തെറ്റിക്കാന്‍ പാടില്ല. ഞാന്‍ തിരിഞ്ഞു. "ആഹാ. ഹരിയേട്ടനോ, രണ്ടാളും ഉണ്ടല്ലോ. എപ്പോ വന്നു നാട്ടില്‍?" എന്റെ അഭിനയം കണ്ടു തള്ളി വന്ന കണ്ണെടുത്ത് അകത്തിടാന്‍ അപ്പുവും ചിന്നുവും പാടുപെട്ടു. "രണ്ടാഴ്ചയായി.
വെങ്കിയുടെ കല്യാണം ആണല്ലോ. അതാണ്." "മോനെവിടെ?" "അവന്‍ അമ്മയുടെയും അച്ഛന്റെയും കൂടെയുണ്ട്" എനിക്കങ്ങു ചൊറിഞ്ഞു വന്നു. "അവരുടെ കുഞ്ഞാണല്ലോ അല്ലെ. അവര്‍ വളര്‍ത്തട്ടെ" മസിലളിയന്‍ അമ്ബരന്ന് എന്നെ നോക്കി. പൊട്ടന്‍ ആട്ടം കാണുന്നത് പോലെ എഡ്വിയും. ഇവള്‍ ഇതുവരെ മലയാളം പടിച്ചില്ലേ? ഓഹ്. ആളുകളോട് സംസാരിച്ചാല്‍ അല്ലെ ഭാഷ പഠിക്കൂ. "എന്റെ പൊന്ന് ഹരിയെട്ടാ, അഞ്ചു പൈസയ്ക്കുള്ള കോമണ്‍ സെന്‍സുണ്ടോ നിങ്ങള്‍ക്ക്? ഒരു കൊച്ചിനെ ഉണ്ടാക്കി ഇട്ടിട്ട് വളര്‍ത്താന്‍ മാതാപിതാക്കളെ ഏല്പിച്ചു കറങ്ങി നടക്കുന്നു.
ഒന്നും അല്ലെങ്കിലും നിങ്ങളൊരു ഡോക്ടര്‍ അല്ലെ? അതിനെ അങ്ങു വേണ്ടെന്ന് വച്ചു കൂടായിരുന്നോ?" ആള്‍ നല്ല കലിപ്പില്‍ ആണെന്ന് മുഖം കണ്ടാല്‍ അറിയാം. ഒന്ന് പോ ഉവ്വേ. കലിപ്പ് കണ്ടാല്‍ ഞാനങ്ങു പേടിച്ചു മൂത്രമൊഴിക്കും. "അച്ഛനും അമ്മയ്ക്കും എത്ര വയസായി. സ്വയം നോക്കാന്‍ പറ്റാത്ത ആ പാവങ്ങളെക്കൊണ്ട് കൊച്ചിനെ നോക്കിയിട്ട് ഭാര്യയെയും കൊണ്ട് നടുചുറ്റാന്‍ നടക്കുന്നു. പോയി ചത്തൂടെ രണ്ടിനും?" ഇപ്പോഴും എഡ്വി കുന്തം വിഴുങ്ങിയപോലെ ചിരിച്ചോണ്ട് നില്‍ക്കുകയാണ്.
അപ്പുവും ചിന്നുവും അതുകണ്ട് ചിരി അടക്കി നില്‍ക്കുന്നു. "ഹരിയെട്ടാ. നിങ്ങള്‍ ഒരു ഭര്‍ത്താവ് മാത്രമല്ല, മകനും അച്ഛനും കൂടിയാണ്. ഇടയ്ക്കെങ്കിലും അതൊന്ന് ഓര്‍ക്കണം. അവനവന് വേണ്ടി മാത്രമല്ല, അവര്‍ക്കും കൂടി വേണ്ടി, ഒരു മനുഷ്യനായി ജീവിക്കണം. ഞാന്‍ പറഞ്ഞാല്‍ ഒന്നും ഈ തലയില്‍ കയറില്ല എന്നറിയാം. സ്വന്തം അച്ഛനും അമ്മയ്ക്കും വില തരാത്തവന്‍ എന്റെ വാക്കിന് വില തരില്ലെന്നും അറിയാം. എന്നാലും എങ്ങാനും നന്നായി പോയാലോ എന്നുവച്ചു പറഞ്ഞതാണ്.
അവരുടെ വിഷമം കണ്ട് എനിക്ക് തോന്നുന്ന കരുണ പോലും സ്വന്തം മകനായ നിങ്ങള്‍ക്ക് ഇല്ലാതായി പോയല്ലോ." അത്രയും പറഞ്ഞപ്പോള്‍ ഇരട്ടപെട്ട സുഖം. മസിലളിയന്‍ വഴിയേ പോയ വള്ളി ഏണി വച്ചു പിടിച്ച ഭാവത്തില്‍ നില്‍ക്കുന്നത് കണ്ടു നിര്‍വൃതിയടഞ്ഞു പോകാന്‍ തിരിഞ്ഞതാണ്. തിരിച്ചു വന്നു ഒരു ലോഡ് പുച്ഛം എടുത്തു മുഖത്തൊട്ടിച്ചു. "എന്നാലും.. നാണം ഇല്ലല്ലോ, സ്വന്തം കൊച്ചിനെയും അച്ഛന്റെയും അമ്മയെയും ഉപേക്ഷിച്ചു വയസാം കാലത്ത് ഹണിമൂണിന് പോകാന്‍." ഇപ്പോ ശരിക്കും ഇഞ്ചി കടിച്ച എന്‍ടിആര്‍ ആയി. ഞാന്‍ സന്തോഷത്തോടെ അവിടെനിന്നിറങ്ങി.
"എന്നാലും ചേച്ചീ.. എന്തൊക്കെയാ ഈ പറഞ്ഞത് പാവത്തിനോട്?" അപ്പു ചോദിച്ചു. "അയ്യടാ. പാവം അല്ല പാകം ആണ് അത്. നല്ല തല്ലു കൊള്ളാത്തതിന്റെ പാകം." കണ്ണാ.. കലിപ്പ് തീരുന്നില്ലല്ലോ. വീട്ടില്‍ വന്നു കണക്കുകള്‍ നോക്കിയ ഞാനൊരു നഗ്നസത്യം തിരിച്ചറിഞ്ഞു: വരുമാനം കൂടുന്നതിന് അനുസരിച്ചു ചിലവും കൂടുകയാണ്. എന്റെ സാലറി കൊണ്ട് മാത്രമാണിപ്പോള്‍ വീട്ടുചിലവുകള്‍ ഓടുന്നത്. ഹരിയേട്ടന്റെ ഭാര്യ മാത്രമായി ഞാന്‍ മഠത്തില്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇവിടെ എങ്ങനെ അടുപ്പ് പുകഞേനെ എന്നു ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.
അമ്മയ്ക്ക് കാല്‍മുട്ടിന് വേദനയുള്ളത് കാരണം അധികം തയ്ക്കാന്‍ ഒന്നും പറ്റുന്നില്ല. അതുകൊണ്ട് ആ വരുമാനം ഏറെക്കുറെ നിലച്ചു. അച്ഛന്റെ കയ്യില്‍ പണം ഇല്ലെങ്കിലും അസുഖങ്ങള്‍ അവശ്യത്തിനുണ്ട്, പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍. കാശുകാര്‍ക്ക് വരുന്നവയാണ് എല്ലാം. ആളുടെ ആഭിജാത്യം മനസിലാക്കി കണ്ണന്‍ അറിഞ്ഞു കൊടുത്തതാണ് എന്നു തോന്നുന്നു. എന്റെ കയ്യില്‍ പൈസയില്ല എന്നു കരുതി മരുന്നു വാങ്ങാന്‍ പോലും പറയുന്നില്ല പാവം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഏഴരമണിക്കേ ചീട്ടെടുത്തു സ്ഥാനം പിടിക്കും.
ഡോക്ടറെ കണ്ടു മരുന്നും വാങ്ങി അമ്മയുടെ കയ്യും പിടിച്ചു വരുന്നത് കണ്ടാല്‍ എനിക്ക് വിഷമം തോന്നാറുണ്ട്. രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടം ഒടുന്നതിനിടെ ആഗ്രഹം ഉണ്ടായിട്ട് കൂടി അച്ഛനെയൊരു നല്ല ഡോക്ടറെ കാണിക്കാന്‍ എനിക്ക് കഴിയുന്നില്ല. അപ്പുവിനും ചിന്നുവിനും ചിലവുകള്‍ കൂടുകയാണ്. സാധാരണ അവരുടെ പ്രായത്തിലെ കുട്ടികളെപ്പോലെ ബൈക്ക് വേണമെന്നോ ട്രിപ്പ് പോണം എന്നോ നല്ല ഡ്രസ് വേണമെന്നോ ഒന്നും പറയാറില്ല രണ്ടാളും. ചേച്ചിയുടെ കാര്യങ്ങള്‍ അറിയുന്നത് കൊണ്ടാകാം.
വല്ലപ്പോഴും ജോലി കഴിഞ്ഞു വരുമ്ബോള്‍ വാങ്ങികൊടുക്കുന്ന ഒരു പുതിയ കുപ്പായം, അല്ലെങ്കിലൊരു ചെരുപ്പ്, ബുക്ക്. ഇടയ്ക്കിടെ വല്ല പഴംപൊരിയോ പരിപ്പ് വടയോ, അത്രയും മതി അവരെ സന്തോഷിപ്പിക്കാന്‍. അതിന് പോലും എനിക്ക് പലപ്പോഴും കഴിയാറില്ല. ഇതിനെല്ലാം പുറമേ, ഹാരിമോന് ചിലവിന് കൊടുക്കാനും നല്ലൊരു തുക ആകുന്നുണ്ട്. അവനുള്ളത് എനിക്ക് വല്യ ആശ്വാസം ആണെങ്കിലും പെട്രോളിന്റെ വില കയറിക്കയറി വരികയാണല്ലോ. പണ്ട് നാല്പത് രൂപ ആയപ്പോള്‍ നമ്മള്‍ സമരം ചെയ്തതാണ്. ഇപ്പോ എണ്‍പത് രൂപയ്ക്ക് വായും പൂട്ടി വാങ്ങിയിട്ട് വരുന്നു.
അച്ഛന് വല്ല മരുതിയും വാങ്ങി തന്നാല്‍ പോരായിരുന്നോ..? യ്യോ.. വേണ്ട. ഹാരിമോന്‍ മതി. അവനെന്റെ ചങ്ക് ആണ്. സന്തോഷത്തിലും സങ്കടത്തിലും കൂടെ ഉണ്ടായവന്‍. അച്ഛനോ അമ്മയ്ക്കോ ഒരു അസുഖം വന്നാല്‍ പോലും ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. പണം അത്യാവശ്യമാണ് ഇപ്പോള്‍. പഴയ വെള്ളേപ്പം ബിസിനസ് പൊടിതട്ടി എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ വരുമാനം കൂടി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കുറച്ചൂടെ മെച്ചമാകും. അന്നൊക്കെ ബാബുവേട്ടന്റെ ചായക്കട മുതല്‍ മൂന്നാലിടത്തു ഞാന്‍ വെള്ളേപ്പം കൊടുത്തിരുന്നു.
അരിയും പൊടിപ്പിക്കുന്നതിന്റെ പണവും ഗ്യാസും ആണ് ആകെയുള്ള ചിലവ്. അപ്പു അരി പൊടിച്ചു കൊണ്ടുവന്നു തരും. അന്നവന് ഒരു ഹീറോ സൈക്കിള്‍ ഉണ്ടായിരുന്നു. അതിലാണ് വരവ്. മൂന്നര മണിക്ക് ഞാന്‍ പണി തുടങ്ങും. അമ്മ എഴുന്നേല്‍ക്കുമ്ബോള്‍ ആളും കൂടും. ദിവസം അഞ്ഞൂറെണ്ണം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. അച്ഛനോ അപ്പൂവോ ആണ് സപ്പ്‌ളൈ ചെയ്യാന്‍ പോകുക. മാസത്തില്‍ മുപ്പത് ദിവസവും ആ ജോലി ചെയ്തിരുന്നു. വൈകിട്ട് പഴയ ക്ലയന്റ്സിനെ ഒന്നു കാണാന്‍ ഇറങ്ങി.
ആദ്യം ബാബുവേട്ടന്റെ അടുത്തേക്ക് തന്നെ പോയി. "ആഹാ.. ഇതാര് അമ്മുക്കുട്ടിയോ? നീ ഈ വഴിയൊക്കെ മറന്നെന്നാ ഞാന്‍ വിചാരിച്ചത് മോളെ. ജോലിയൊക്കെ എങ്ങനെ പോകുന്നു?" ബാബുവേട്ടന്‍ എനിക്കൊരു ലൈറ്റ് ചായ എടുത്തു തന്നു. ഞാന്‍ ലൈറ്റ് മാത്രമേ കുടിക്കൂ എന്ന് ആള്‍ക്കറിയാം. "ഓരോ തിരക്കുകള്‍ ആയിരുന്നു ബാബുവെട്ടാ. ജോലി കുഴപ്പമില്ല പക്ഷെ അതുകൊണ്ടൊന്നും നമ്മുടെ കാര്യങ്ങള്‍ നടന്നു പോകുന്നില്ലന്നെ. ഞാന്‍ പഴയ വെള്ളേപ്പം ബിസിനസ് റീസ്റ്റാര്‍ട്ട് ചെയ്യാനുള്ള പ്ലാനില്‍ ആണ്" അയാളെന്നെ വേദനയോടെ നോക്കി.
ഈ പ്രായത്തില്‍ നിനക്കീ ഗതി വന്നല്ലോ മോളെ എന്ന സ്ഥിരം ഡയലോഗ് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. "മോളെ അത്.. നീ നിര്‍ത്തിയപ്പോ ഞാന്‍ വേറൊരു പാര്‍ട്ടിക്ക് ഓഡര്‍ കൊടുത്തുപോയി. പാവത്തുങ്ങള്‍ ആണ്. ഇത്ര പെട്ടന്നൊക്കെ എങ്ങനാ ഞാനവരോട് ഇനി വേണ്ടെന്ന് പറയുന്നത്." ആളുടെ വിഷമം എനിക്ക് മനസിലായി. അവരെയും കുറ്റം പറയാന്‍ കഴിയില്ല. കൊമ്ബത്ത് കല്യാണം കഴിച്ചതും പറഞ്ഞു വര്‍ഷം മൂന്ന് കഴിഞ്ഞു ഞാന്‍ ആ ജോലി നിര്‍ത്തിയിട്ട്. പെട്ടന്നൊരു ദിവസം മുതല്‍ ഞാന്‍ സപ്പ്‌ളൈ ചെയ്യാം എന്ന് പറഞ്ഞാല്‍ എനിക്കുവേണ്ടി അവര്‍ക്ക് ഇപ്പോഴുള്ള പാര്‍ട്ടിയെ വെറുപ്പിക്കാന്‍ പറ്റുമോ?
ബാബുവേട്ടനോട് കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് ഞാനിറങ്ങി. ബാബുവേട്ടന്റെ ചായക്കട മുതല്‍ സഫയര്‍ ഹോട്ടല്‍ വരെ പത്തു പന്ത്രണ്ടു കടകളില്‍ തിരക്കിയിട്ടും അനുകൂലമായൊരു മറുപടി കിട്ടിയില്ല. പണ്ടത്തെപ്പോലെയല്ല ഇപ്പോ, ഒരുപാട് പേര് ഈ ജോലി ചെയ്യുന്നുണ്ട്. ടൈറ്റ് കോംപറ്റിഷന്‍ ആണ് ഫീല്‍ഡില്‍. എന്റെ മനസ് മടുത്തു തുടങ്ങി. കണ്ണാ.. എന്തിനാ നീ എന്നോടിങ്ങനെ അമ്മായിയമ്മപ്പോര് കാണിക്കുന്നത്? പാവല്ലേ നിന്റെ അമ്മൂട്ടി? കുറെ വിഷമിച്ചില്ലേ ഞാന്‍..? ഇനിയും..?
നേരം സന്ധ്യയിട്ടും ഒന്നും നടക്കാതെ വീട്ടില്‍ കയറാന്‍ പോകുമ്ബോഴാണ് എന്റെ കൂടെ സ്‌കൂളില്‍ പഠിച്ച സാദിഖ് കേറ്ററിങ് ബിസിനസ് തുടങ്ങിയ കാര്യം ഓര്‍മ്മ വന്നത്. അവസാന ശ്രമം എന്ന നിലയില്‍ അവനെയൊന്ന് പോയി കാണാന്‍ തീരുമാനിച്ചു. പണ്ട് അവന്റെ ഇത്താത്തയുടെ കല്യാണത്തിന് പോയ ഓര്‍മയുണ്ട്. വീട് അന്വേഷിച്ചും ചോദിച്ചും അങ്ങെത്തി. ദൂരം ഇത്തിരി കൂടുതലുണ്ട്, എന്നാലും സാരമില്ല. ഹാരിമോന്‍ ഉണ്ടല്ലോ. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ അവന്റെ ഉമ്മയാണ് വന്നത്. എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു. "സാദിഖിന്റെ വീടല്ലേ?" "അതേ.. ആരാ?" "ഞാന്‍ നിവേദ്യ.
ബാക്കിവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
related stories
-
സാഹിത്യം പെയ്തൊഴിയാത്ത മോഹം
-
സിനിമ 'വയസ്സേറെയായി, വേഗം വന്നില്ലെങ്കില്‍ കാണല്‍ ഇനി തരായി എന്നു വരില്ല';...
-
ഹോം ഇന്റീരിയര്‍ കിച്ചണിന് നല്‍കാം ഗംഭീര മേക്കോവര്‍