Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാൻ തീരത്ത് 14 ഇന്ത്യക്കാരുമായി സഞ്ചരിച്ച പായ്ക്കപ്പല്‍ മുങ്ങുന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഒമാൻ തീരത്ത് 14 ഇന്ത്യക്കാരുമായി സഞ്ചരിച്ച പായ്ക്കപ്പല്‍ മുങ്ങുന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Metro Journal 20 mins ago

സ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച പായ്ക്കപ്പല്‍ കടലില്‍ മുങ്ങുന്നതായി റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട കപ്പലിലുള്ളവരെ രക്ഷപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തില്‍ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അമേരിക്കൻ നാവികസേനയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ഇന്ത്യൻ അധികൃതർക്ക് കൈമാറിയത്. വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ നാവികസേന ഒമാൻ അധികൃതരുമായി സഹകരിച്ച്‌ അടിയന്തര രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങുകയായിരുന്നു.

മേഖലയിലെ നിലവിലെ സാഹചര്യങ്ങളും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള ശ്രമങ്ങള്‍ ഊർജിതമായി നടന്നു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online