Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് ടിവികെ; മൂന്നം സ്ഥാനത്തേക്ക് ഡിഎംകെ

ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് ടിവികെ; മൂന്നം സ്ഥാനത്തേക്ക് ഡിഎംകെ

Metro Journal 2 weeks ago

നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വൻ വഴിത്തിരിവ്. രണ്ട് വർഷം മുമ്പ് നടൻ വിജയ് ആരംഭിച്ച ടിവികെ വൻ ലീഡുമായി കുതിക്കുകയാണ്.

രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോള്‍ ഡിഎംകെ ലീഡ് ചെയ്തെങ്കിലും തുടർന്ന് വിജയ് നയിക്കുന്ന ടിവികെയുടെ കുതിപ്പാണ് കാണാൻ കഴിഞ്ഞത്. ഡിഎംകെയെയും എഐഡിഎംകെയെയും പിന്തള്ളി ടിവികെ ബഹുദൂരം മുന്നിലാണ്.

സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ്. ഡിഎംകെ തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. ഈ പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തുന്ന ഫലങ്ങളാണ് തമിഴ്നാട്ടില്‍ നിന്ന് വരുന്നത്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online