Dailyhunt
പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനം മറുപടി നല്‍കി; ജനവിധിയില്‍ പ്രതികരിച്ച്‌ ചെന്നിത്തല

പത്തു വര്‍ഷത്തെ ദുര്‍ഭരണത്തിന് ജനം മറുപടി നല്‍കി; ജനവിധിയില്‍ പ്രതികരിച്ച്‌ ചെന്നിത്തല

Metro Journal 6 days ago

ഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നല്‍കിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്.

100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയിഷ പോറ്റിയില്‍ തുടങ്ങി, പല സിപിഐഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പില്‍ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വി.എസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളില്‍ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയാണ് വിജയശില്‍പിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.

വാസ്തവത്തില്‍ ധർമ്മടത്തെ എംഎല്‍എ അബ്ദുല്‍ റഷീദ് ആണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച്‌ ഇപ്പോള്‍ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിഐപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online