Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിടി മുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

പിടി മുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

Metro Journal 6 years ago

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം. ആലപ്പുഴ കായംകുളം സ്വദേശി റജിയ ബീവിയാണ് മരിച്ചത്. കാന്‍സര്‍ രോഗിയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

തിരുവനന്തപുരത്ത് കാഞ്ഞിരംകുളം സ്വദേശി ബ്രിജിയാണ് മരിച്ചത്. പാറശ്ശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയിരുന്നു. 38കാരിയായ ബ്രിജി അധ്യാപികയാണ്

പത്തനംതിട്ടയില്‍ വല്ലന സ്വദേശി രവീന്ദ്രനാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online