സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യുഡിഎഫ് വിജയം ഉറപ്പിച്ച നിലയിലാണ്. 90 ഓളം സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത് നാല്‍പതിലധികം വോട്ടുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.
ധർമടത്ത് പിണറായി വിജയൻ പിന്നിലാണ്. 2000 ത്തിലധികം വോട്ടിനാണ് പിന്നില്‍.
ഇപ്പോഴിതാ എല്‍ഡിഎഫിനും പിണറായിക്കുമെതിരേ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ് ബൂക്കിലൂടെയാണ് പ്രതികരണം.
"വീട്ടില്‍ പോയി ചോദിക്കാൻ പറഞ്ഞവനോട്,
വീട്ടില്‍ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങള്‍….
പോ മോനെ വിജയ എന്നല്ല,
ഇറങ്ങി പോ വിജയ….."

