Dailyhunt
രാത്രി ആഘോഷങ്ങളുടെ എണ്ണം കൂടി; ഡിജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ: കടുത്ത നിയന്ത്രണവുമായി പൊലീസ്

രാത്രി ആഘോഷങ്ങളുടെ എണ്ണം കൂടി; ഡിജെ പാര്‍ട്ടികള്‍ പുലര്‍ച്ചെ വരെ: കടുത്ത നിയന്ത്രണവുമായി പൊലീസ്

Metro Journal 1 week ago

കൊച്ചി: ക്രമസമാധാന ലംഘനവും ലഹരിക്കേസുകളില്‍ വർധനവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാത്രി കാലങ്ങളിലെ ഡികെ പാർട്ടികള്‍ക്ക് പൊലീസിന്‍റെ നിയന്ത്രണം.

ബാറുകള്‍ 12-വരെ പ്രവർത്തിക്കുമ്പോഴും ഡി.ജെ. പാർട്ടികള്‍ കൃത്യം 11-നു തന്നെ അവസാനിപ്പിക്കണമെന്നാണ് നിർദേശം.

ബാറുകളുടെ സമയത്തിനനുസരിച്ച്‌ ഡിജെയുടെയും സമയക്രമവും വർധിപ്പിച്ചിരുന്നു. ഭക്ഷണ തെരുവുകളും രാത്രി കൂട്ടായ്മകളും അതോടനുബന്ധിച്ചുള്ള വ്യാപാരങ്ങളും നഗരങ്ങളില്‍ വർധിച്ചു. അതോടെ ക്രമസമാധാന പ്രശ്നങ്ങളേറിയതാണ് പൊലീസിന്‍റെ നടപടിക്ക് കാരണം.

ലഹരികേസുകളില്‍ പിടികൂടുന്നവരില്‍‌ ഭൂരിഭാഗവും ഡിജെ പാർട്ടി കഴിഞ്ഞ് വരുന്നവരാണ്. അവധിക്കാലമായതിനാല്‍ പാർട്ടികളും പങ്കെടുക്കുന്നവരുടെ എണ്ണവും കുതിച്ചുയരുന്നു. പരാതികള്‍ വ്യാപകമായി ഉയർന്നതോടെയാണ് കർശന നടപടിയിലേക്കാണ് കടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online