Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം മൂന്ന് പേര്‍ പിടിയില്‍

Metro Journal 16 mins ago

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ പ്രായപൂർത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുൻപ് തിരുവനന്തപുരത്തെ മണ്ണന്തലയിലെ ഒരു വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ സുഹൃത്താണ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

തുടർന്ന് പ്രായപൂർത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയായ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപില്‍ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online