Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലറെ കാണാനില്ലെന്ന് സിപിഎം; ഒളിവിലെന്ന് പൊലീസ്

Metro Journal 3 weeks ago

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതനെ കാണാനില്ലെന്ന ആരോപണവുമായി സിപിഎം. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പലയിടങ്ങളിലും ഇടതുപക്ഷം ഫ്ലക്സും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വട്ടിയൂർക്കാവ് വെള്ളെക്കടവ് ക്ഷേത്രത്തിലുണ്ടായ അടിപിടിക്കേസില്‍ സുഗതനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതിനു ശേഷമാണ് സുഗത‌ൻ ഒളിവില്‍ പോയത്. എന്നാല്‍ സുഗതന്‍റെ സോഷ്യല്‍മീഡിയ ഇപ്പോഴും സജീവമാണ്. ഭക്തിഗാനമേളയ്ക്കിടെ സിപിഎം പ്രവർത്തകരെ കൗണ്‍സിലറും സംഘവും ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് സുഗതൻ.

മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളി. കേസിലെ നാലാം പ്രതിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online