Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവോണം ബമ്പര്‍: 25 കോടി അടിച്ച ടിക്കറ്റ് കാണാതായെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി

തിരുവോണം ബമ്പര്‍: 25 കോടി അടിച്ച ടിക്കറ്റ് കാണാതായെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി

Metro Journal 1 month ago

പാലക്കാട്: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി.

പാലക്കാട് എസ്പി ഓഫിസില്‍ സാദിഖ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് റെയില്‍വേ ജംഗ്ഷനില്‍ നിന്ന് വാങ്ങിയ യഥാർഥ ടിക്കറ്റ് ഈറോഡ് ജില്ലയിലെ സത്യമംഗലത്തു വച്ച്‌ നഷ്ടപ്പെട്ടുവെന്നും മൊബൈല്‍ ഫോണില്‍ ലോട്ടറിയുടെ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാളുടെ വാദം.

മൊബൈല്‍ ഫോണിലുള്ള ടിക്കറ്റുമായി ഒത്തു നോക്കിയപ്പോഴാണ് സമ്മാനം അടിച്ചതായി തിരിച്ചറിഞ്ഞതെന്നും അതിനു ശേഷമാണ് യഥാർഥ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്നും ഇയാള്‍ പറയുന്നു.

അതേ സമയം തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് നല്‍കി പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പില്‍ വിറ്റ ടിഎല്‍ 360615 എന്ന ടിക്കറ്റിനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online