Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തോക്കുമായി ഷൈൻ ടോം ചാക്കോ; 'ഡാൻസാഫ്' ഫസ്റ്റ് ലുക്ക് പുറത്ത്

തോക്കുമായി ഷൈൻ ടോം ചാക്കോ; 'ഡാൻസാഫ്' ഫസ്റ്റ് ലുക്ക് പുറത്ത്

Metro Journal 3 days ago

ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ഡാൻസാഫ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഷൈനിനെ ആണ് പോസ്റ്ററില്‍ കാണുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തത്.

പുത്തൻ തലമുറയുടെ വികാര വിചാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തന്‍റെ പുതിയ ചിത്രമായ ഡാൻസാഫിനെ അവതരിപ്പിക്കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ ഏറെ അംഗീകാരമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്‍റേതായ ചില മാനറിസങ്ങളും ഉണ്ട്. പ്രേഷകർക്ക് ഏറെ സ്വീകാര്യതയായ ഈ മാനറിസ്സങ്ങളെ ഏറെ വസൂലാക്കി കൊണ്ടുതന്നെയാണ് ഈ കഥാപാത്രത്തിന്‍റെ അവതരണം.

ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സർക്കാർ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാൻസാഫ് . ഈ സംഘത്തിന്‍റെ ടീം ക്യാപ്റ്റനായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തില്‍ എത്തുന്നത്. നീതി നടപ്പാക്കാൻ എൻകൗണ്ടർ രീതി നടപ്പാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ പ്രേക്ഷകരെ ഏറെ സ്വാധിനിക്കുമെന്നതില്‍ സംശയമില്ല. എൻവിപി ക്രിയേഷൻസിന്‍റെ ബാനറില്‍ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിർമിക്കുന്നത്.

ഉണ്ണി ലാലു ,അരുണ്‍ (ഫോർ ദി പീപ്പിള്‍ ഫെയിം) ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാർവ്വതി, പ്രശസ്ത സോഷ്യല്‍ മീഡിയാ താരം ജീവാ ജോസഫ്,,ജയേഷ് പുന്നശ്ശേരി, അങ്കിത് , അമല്‍, സുല്‍ത്താൻ, രാഹുല്‍ , സതീഷ് നമ്പ്യാർ ,മിന്നല്‍ രെജി.അഫ്രിൻ കല്ലൻ' വിനോദ് ആൻ്റെണി . ചൈത്രപ്രവീണ്‍, ആതിരപട്ടേല്‍, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സി, സംഗീതം - സെയ്‌ദ് അബ്ബാസ്. ഛായാഗ്രഹണം - എല്‍ബൻകൃഷ്ണ. എഡിറ്റിംഗ് - ശ്യാം ശശിധരൻ. കലാസംവിധാനം - സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാളിട, കോസ്റ്റ്യും - ഡിസൈൻ - അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ - നവനീത് കൃഷ്ണ. സ്റ്റില്‍സ്- ഷിബി ശിവദാസ്. ഡിസൈൻ- കൊളിൻസ് ലിയോഫില്‍ ഫിനാൻസ് കണ്‍ട്രോളർ - കാത്തിം ബാവ തുറക്കല്‍. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്,ഷെമീജ് കൊയിലാണ്ടി, അഫ്സല്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ - ഗിരീഷ് അത്തോളി. കോഴിക്കോട്,മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി പുല്ലുരാമ്പാറ , കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metrojournal Online