Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അനാവശ്യമായ വ്യാഖ്യാനങ്ങള്‍ക്കൊക്കെ ഇനി വിട; സൗമ്യയുടെ വിവാഹത്തെ ആഘോഷമാക്കി സുഹൃത്തുക്കള്‍

Metromatinee.com 2 months ago

'ലേഡീസ് റൂം' എന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം സൗമ്യ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഗൗതം ആണ് സൗമ്യയെ മിന്നുകെട്ടിയത്.

ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലൂടെ ദമ്പതികള്‍ തന്നെയാണ് വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്.

തങ്ങളുടെ പ്രിയ സുഹൃത്തായ അശ്വതി നായർ ഉള്‍പ്പെടെയുള്ളവർ വിവാഹത്തില്‍ പങ്കെടുത്തു. 'രാമന്റെയും സീതയുടെയും വിവാഹം കഴിഞ്ഞു' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അശ്വതി വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സ്‌പോർട്‌സ് രംഗത്തും സജീവമായിരുന്ന സൗമ്യ പോള്‍ വോള്‍ട്ടില്‍ വെങ്കല മെഡല്‍ വരെ സ്വന്തമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് താരം തന്റെ ഇഷ്ടമേഖലയായ സൂംബ ഇൻസ്ട്രക്ടറായി മാറിയത്. ഡാൻസും ഫിറ്റ്‌നസും സംബന്ധിച്ച വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടിരിക്കെയാണ് അഭിനയരംഗത്തേക്കുള്ള അവസരങ്ങള്‍ സൗമ്യയെ തേടിയെത്തുന്നത്.

ലേഡീസ് റൂമിലെ അഭിനയത്തിനിടയിലാണ് സൗമ്യയും സഹപ്രവർത്തക അശ്വതി നായരും അടുത്ത സുഹൃത്തുക്കളാകുന്നത്. ഇവരുടെ സൗഹൃദത്തെയും ഒന്നിച്ചുള്ള വീഡിയോകളെയും മുൻനിർത്തി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വ്യാഖ്യാനങ്ങളും ചോദ്യങ്ങളും ഉയരാറുണ്ടായിരുന്നു.

ഇരുവരും ലെസ്ബിയൻ ആണോ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായിരുന്നു. എന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങളെ ഒട്ടും ഗൗനിക്കാത്ത നിലപാടാണ് സൗമ്യയും അശ്വതിയും സ്വീകരിച്ചിരുന്നത്. സൗമ്യയുടെ വിവാഹത്തിന് ശേഷമെങ്കിലും ഇത്തരം സംശയങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അശ്വതി നായർ പ്രതികരിച്ചു. താനും സൗമ്യയും ഉറ്റ സുഹൃത്തുക്കളാണെന്നും അപ്പുറത്ത് ഗൗതമുമായുള്ള സൗമ്യയുടെ ദാമ്പത്യത്തെ താൻ ഏറെ സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്നും അശ്വതി വ്യക്തമാക്കി.

തന്റെ ഹെയർ സ്റ്റൈലിനെക്കുറിച്ചും അത് നല്‍കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും സൗമ്യ മുൻപ് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. മുടി വെട്ടിയൊതുക്കിയ സ്റ്റൈല്‍ കാരണം താൻ ലെസ്ബിയനാണെന്നും ട്രാൻസ്‌ജെൻഡർ ആണെന്നുമൊക്കെയുള്ള പലതരത്തിലുള്ള വിമർശനങ്ങളും കമന്റുകളും കേള്‍ക്കാറുണ്ട്.

എന്നാല്‍ ആരെയും ബോധ്യപ്പെടുത്താൻ താൻ മെനക്കെടാറില്ലെന്നും, തന്റെ മുഖത്തിന് ചേരുന്നത് ഷോർട്ട് ഹെയർ ആണെന്ന ഉറച്ച നിലപാടിലാണ് താനെന്നും സൗമ്യ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ വിവാഹത്തോടെ ഇത്തരം ഗോസിപ്പുകള്‍ക്കും ചോദ്യങ്ങള്‍ക്കും വിരാമമിടുകയാണ് ഇവർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com