Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചികിത്സയ്ക്ക് വേണ്ടി ചേച്ചി നല്‍കിയ സഹായം മറക്കില്ല; ചില സ്നേഹങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്; നടി സീമ ജി നായര്‍ക്ക് നന്ദി പറഞ്ഞ് രേണു സുധി!!!

Metromatinee.com 1 week ago

ഴിഞ്ഞ മൂന്ന് വർഷമായി സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയ ആളാണ് രേണു സുധി. കൊല്ലം സുധിയുടെ അകാല വിയോഗ ശേഷം രേണു അഭിനയ രംഗത്തേക്ക് എത്തിയത് വലിയ വിമർശനങ്ങള്‍ക്ക് വഴിവച്ചു.

ഒപ്പം ബോഡി ഷെയ്മിങ്ങും അടക്കമുള്ള നിരവധി കാര്യങ്ങള്‍ രേണുവിന് ഇക്കാലയളവിനുള്ളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തിയതു മുതല്‍ വിമർശനങ്ങള്‍ പലതും ആശ്വാസ വാക്കുകളായി മാറുകയും ചെയ്തു.

നിലവില്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ഘട്ടങ്ങളിലൂടെയാണ് രേണു കടന്നുപോകുന്നത്. പ്രതിസന്ധി ഘട്ടത്തിലും അതീവ ആത്മവിശ്വാസത്തോടെ രോഗത്തോട് പോരാടുകയാണ് രേണു. മലയാള സിനിമാ-സീരിയല്‍ രംഗത്തുനിന്നും ആരാധകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ കാന്‍സര്‍ ചികിത്സയിലുള്ള തന്നെ വന്നു കണ്ട നടി സീമ ജി നായര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. അവര്‍ നല്‍കിയ സഹായം വില മതിക്കാനാവാത്തതാണെന്നും, അത് താന്‍ മറക്കില്ലെന്നുമാണ് രേണു സുധി സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്. സീമ ജി നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രേണു സുധിയുടെ കുറിപ്പ്.

"സീമ ചേച്ചി എന്നെ കാണാന്‍ വന്നിരുന്നു. എന്നെ ചേര്‍ത്ത് പിടിക്കുന്നതിന് എന്‍റെ ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദി. ചികിത്സയ്ക്ക് വേണ്ടി ചേച്ചി നല്‍കിയ സഹായം മറക്കില്ല. ജീവിതത്തില്‍ ചില സ്നേഹങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. എന്‍റെ പ്രയാസകരമായ ഈ സമയത്ത് എന്നെ നേരില്‍ കാണാനും ധൈര്യം പകരാനും സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കാനും എത്തിയ സീമ ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി. ചികിത്സയ്ക്കായി ചേച്ചി നല്‍കിയ വില മതിക്കാനാവാത്ത സഹായവും കരുതലും ഞാന്‍ ഒരിക്കലും മറക്കില്ല. ഈ സ്നേഹവും പിന്തുണയും എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നു. എന്‍റെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുന്നു. സ്നേഹിക്കുന്നു, പിന്തുണയ്ക്കുന്നു എന്നായിരുന്നു രേണു സുധി കുറിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com