Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

"ചില വിടവാങ്ങലുകള്‍ ഒരിക്കലും എളുപ്പമല്ല"; മീര ജാസ്മിന് വൈകാരിക യാത്രായയപ്പ് നല്‍കി തരുണ്‍ മൂര്‍ത്തി!

Metromatinee.com 3 months ago

തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അതിമനോഹരം'.

തുടരും എന്ന ചിത്രത്തിലെ മോഹൻലാല്‍ - ശോഭന ജോടിക്ക് പിന്നാലെ, മലയാളികള്‍ ഏറെ ആഘോഷിച്ച മോഹൻലാല്‍ - മീര ജാസ്മിൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തില്‍ മീര ജാസ്മിന്റെ ഭാഗത്തുള്ള ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. നായികയ്ക്ക് സെറ്റില്‍ നല്‍കിയ ഇമോഷണല്‍ യാത്രയയപ്പിന്റെ ചിത്രങ്ങളും വിവരങ്ങളും സംവിധായകൻ തരുണ്‍ മൂർത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. മീരയ്ക്കൊപ്പമുള്ള ലൊക്കേഷൻ ചിത്രങ്ങളും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളും പങ്കുവെച്ചുകൊണ്ട്, "ഒടുവില്‍ നമ്മുടെ നായികയ്ക്ക് വിട നല്‍കുന്നു. മീര, ഞങ്ങളുടെ സെറ്റിലേക്ക് നീ കൊണ്ടുവന്ന സന്തോഷത്തിനും ഊഷ്മളതയ്ക്കും നന്ദി. ചില വിടവാങ്ങലുകള്‍ ഒരിക്കലും എളുപ്പമല്ല" എന്നാണ് തരുണ്‍ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.

സംവിധായകന്റെ പോസ്റ്റിന് താഴെ നന്ദി അറിയിച്ച്‌ മീര ജാസ്മിനും എത്തി. തനിക്ക് നല്‍കിയ പിന്തുണയ്ക്കും വിശ്വാസത്തിനും മനോഹരമായ ഓർമ്മകള്‍ സമ്മാനിച്ചതിനും നന്ദിയെന്നും, അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നുമാണ് മീര കമന്റ് ചെയ്തത്. കൂടാതെ, നിർമാതാവ് ആഷിക് ഉസ്മാനും മീര ജാസ്മിനൊപ്പമുള്ള അനുഭവം പങ്കുവെച്ച്‌ രംഗത്തെത്തി. ഷൂട്ടിന്റെ ആദ്യ ദിവസം മുതല്‍ അവസാനം വരെയും അതീവ പ്രൊഫഷണലായും ഡെഡിക്കേഷനോടെയുമാണ് മീര പ്രവർത്തിച്ചതെന്നും, ഒരിക്കല്‍ പോലും ഒരു കാര്യവും ബുദ്ധിമുട്ടാക്കിയിട്ടില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാള സിനിമയില്‍ നിന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ തിരിച്ചെത്തിയ മീര ജാസ്മിൻ വളരെ സെലക്ടീവായിട്ടാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. മോഹൻലാലിനൊപ്പം മീര ജാസ്മിൻ അഭിനയിച്ച 'രസതന്ത്രം' വലിയ വിജയമായിരുന്നു. തുടർന്ന് 'ഇന്നത്തെ ചിന്താവിഷയം', 'ലേഡീസ് ആൻഡ് ജെന്റില്‍മാൻ' എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. ഈ ജനപ്രിയ കോമ്പോയുടെ തിരിച്ചുവരവ് എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ 'അതിമനോഹരം' ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com