Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ'; താരങ്ങളെ നേതാക്കളായി ആഘോഷിക്കുന്നതിനെതിരെ അണ്ണാമലൈ

'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ'; താരങ്ങളെ നേതാക്കളായി ആഘോഷിക്കുന്നതിനെതിരെ അണ്ണാമലൈ

Metromatinee.com 12 hrs ago

നടി തൃഷയെ കേന്ദ്രീകരിച്ച്‌ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ 'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ' എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി അണ്ണാമലൈ രംഗത്ത്.

ചെന്നൈയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിനിമ താരങ്ങളെ രാഷ്ട്രീയ നേതാക്കളായി ഉയർത്തിക്കാട്ടുന്നതിനെ അദ്ദേഹം വിമർശിച്ചത്. തമിഴ്‌നാട്ടില്‍ ധാരാളം വിദ്യാസമ്പന്നരും ഡോക്ടർമാർ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരും സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ സിനിമാതാരങ്ങളെ നേതാക്കളായി ആഘോഷിക്കുന്ന പ്രവണത നല്ലതല്ലെന്നും, ഈ സംസ്കാരം തമിഴ്‌നാട്ടില്‍ വളർത്തിയെടുത്തതില്‍ ഡിഎംകെ ആത്മപരിശോധന നടത്തണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

തിരുനെല്‍വേലിയില്‍ 'ഇളയ പുരട്ചി തലൈവി തൃഷ പേരവൈ' എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ച വാർത്ത തമിഴ്‌നാട് രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കുശേഷം തമിഴ്‌നാട്ടില്‍ അത്രത്തോളം വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തി തൃഷയാണെന്നാണ് സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടത്. തൃഷയുടെ ചിത്രം പതിച്ച പച്ചനിറത്തിലുള്ള തുണിയും പ്രത്യേക അഭിവാദന രീതിയും ചടങ്ങില്‍ അവതരിപ്പിക്കുകയുണ്ടായി.

തിരുനെല്‍വേലി സ്വദേശിയായ രാജഗോപാലാണ് സംഘടനയുടെ കോർഡിനേറ്റർ. തൃഷയുടെ സമ്മതത്തോടെ തന്നെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരും ഭാരവാഹികളും അവകാശപ്പെടുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടി തൃഷയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ തന്നെ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആവശ്യം ഉന്നയിച്ച്‌ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com