Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!

Metromatinee.com 2 weeks ago

ലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്.

യൂണിറ്റംഗങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്ക് നല്‍കുന്നത്.

കാരക്കുടിയില്‍ ചിത്രീകരണം നടന്നു വരുന്ന മമ്മൂട്ടി നായകനായ ചിത്രം, ഊട്ടിയില്‍ ചിത്രീകരണം നടന്നു വരുന്ന ടൊവിനോ തോമസ് നായകനായ മുൻപേ എന്ന ചിത്രം, കുട്ടിക്കാനം, വാഗമണ്‍ ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന ജയസൂര്യ നായകനായ മായൻ തുടങ്ങിയ ചിത്രങ്ങള്‍ ഓണത്തിനും ചിത്രീകരണം തുടർന്നു.

മായൻ്റെ സെറ്റില്‍ വിപുലമായ ഓണാഘോഷമാണ് അരങ്ങേറിയത്. ആഗസ്റ്റ് ഇരുപത്തിയെട്ടിന് വാഗമണ്ണിലെ ഒരു കണ്‍വൻഷൻ സെൻ്റിറിലായിരുന്നു ഓണാഘോഷം നടന്നത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമണ്ണില്‍ത്തന്നെ നടക്കുന്നതിനിടയിലാണ് ഇവിടെ ഓണാലോഷം സംഘടിപ്പിച്ചത്. മാജിക്ക് മൂണിൻ്റെ ബാനറില്‍ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കളങ്കാവല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ.കെ ജോസ് ആണ്.

ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും, യൂണിറ്റംഗങ്ങളുമുള്‍പ്പെടെ നൂറ്റിയമ്പതോളം പേർ ഒത്തുകൂടിയപ്പോള്‍ മറ്റൊരു വി.ഐ.പി. കൂടി ഈ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇടുക്കി എം.പി. കൂടിയായ ഡീൻ കുര്യാക്കോസായിരുന്നു ഈ വി.ഐ.പി. ജയസൂര്യ, വിജയ് ബാബു, നൈല ഉഷ, അർഷ ബൈജു, ജിബിൻ ഗോപിനാഥ്, വൈഷ്ണവി, തുടങ്ങിയ അഭിനേതാക്കളാണ് ഈ ചടങ്ങില്‍ സംബന്ധിച്ച അഭിനേതാക്കള്‍.

"ഒരു പൊതുപ്രവർത്തകൻ എന്ന നിലയില്‍ നിരവധി ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമാ ഗ്രൂപ്പിനൊപ്പം ഓണാലോഷ പരിപാടിയില്‍ ഇത് ആദ്യമായാണ് ആശംസകള്‍ നേർന്നു കൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇവിടെ ചിത്രീകരണത്തിന് ഒരു ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവിധ സഹകരണങ്ങളും ഞാൻ വാഗ്‌ദാനം ചെയ്യുന്നു. ഒപ്പം ഈ ചിത്രം മികച്ച വിജയം നേടുകയും ചെയ്യട്ടെ എന്ന് ഡീൻ കുര്യാക്കോസ് തൻ്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ പാരമ്പര്യങ്ങള്‍ ഈ ഒത്തൊരുമയിലൂടെ തിരികെ പിടിക്കാൻ കഴിയട്ടെ എന്ന് ജയസൂര്യ ഓർമ്മപ്പെടുത്തി. താൻ നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം എന്ന ചിത്രം ഓണത്തലേന്ന് പൂർത്തിയാക്കി നേരെ എത്തിയത് ഈ സിനിമയിലേക്കാണ്. ഇത്തരം ചടങ്ങുകള്‍ നമ്മുടെ മാനവീയതയുടെ പ്രാധാന്യത്തിന് മാറ്റുകൂട്ടുന്നതാണെന്ന് വിജയ് ബാബു ആശംസകള്‍ നേർന്നു കൊണ്ട് പറഞ്ഞു.

കഴിഞ്ഞ കുറേ വർഷക്കാലമായി നാട്ടില്‍ ഓണം ആഘോഷിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ന് അതിന് അവസരമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നൈല ഉഷയും പറഞ്ഞു. സംവിധായകൻ ജിതിൻ കെ. ജോസ് സ്വാഗതവും, നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നന്ദിയും പറഞ്ഞു. എന്നും മനസ്സില്‍ സൂഷിക്കാൻ ഒരുപിടി നല്ല മുഹൂർത്തങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് ഈ ഹൃസ്വമായ ചടങ്ങ് പൂർത്തിയായത്.
പി ആർ - വാഴൂർ ജോസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com