Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കഠിനമായ ഡാൻസ് ചെയ്ത ദിവസങ്ങളില്‍ അവള്‍ ഉള്ളിലുണ്ടായിരുന്നു; വിശേഷങ്ങളുമായി 'ജയിലര്‍ ബേബി'യുടെ അമ്മ ഷംന

Metromatinee.com 2 weeks ago

ജിനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമായ 'ജയിലർ 2'-ലെ ഷംന കാസിമിന്റെ ഡാൻസ് നമ്പർ ഇതിനകം വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ്.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ ഒരുങ്ങിയ 'അല ബോലെലോ' എന്ന ഗാനത്തിലെ ഷംനയുടെ പ്രകടനം ട്രെൻഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു കഴിഞ്ഞു. പതിവ് ഡാൻസ് നമ്പറുകളില്‍ നിന്ന് വ്യത്യസ്തമായി ക്ലാസിക് നൃത്തച്ചുവടുകള്‍ ഉള്‍പ്പെടുത്തിയ ഗാനത്തില്‍ ഷംനയുടെ സ്ക്രീൻ പ്രസൻസും നൃത്തവും ഏറെ പ്രശംസിക്കപ്പെടുകയാണ്. ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം ഇപ്പോള്‍.

ഷൂട്ടിംഗിനിടയില്‍ രജിനികാന്ത് തനിക്ക് നല്‍കിയ പ്രശംസയെക്കുറിച്ച്‌ ഷംന തുറന്നുപറഞ്ഞു. ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ രജിനി സർ തന്നെ നോക്കി 'നിനക്ക് വളരെ പവർഫുളായ കണ്ണുകളാണ്' എന്ന് പറഞ്ഞത് വലിയൊരു കോംപ്ലിമെന്റാണെന്ന് താരം പറഞ്ഞു. വലിയൊരു ഹീറോയുടെ ചിത്രത്തില്‍ നല്ലൊരു ഡാൻസ് നമ്പർ ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നുവെങ്കിലും, കോസ്റ്റ്യൂം പ്രശ്നമാകുമെന്ന് കരുതിയാണ് ആദ്യം ആ ചിന്ത ഒഴിവാക്കിയത്. 'ജയിലർ 2'-ല്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യഭാഗത്തിലെ ഡാൻസ് നമ്പർ വലിയ ഹിറ്റായതുകൊണ്ട് ചെറിയ പേടിയുണ്ടായിരുന്നുവെന്നും ഷംന വ്യക്തമാക്കി.

ആറ് ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ദിവസം മറ്റൊരു ലൊക്കേഷനിലേക്ക് പോയപ്പോഴാണ് താൻ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പ്രൊഡക്ഷൻ ഹൗസിലുള്ളവരും കുടുംബവും ആദ്യം ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. 'ഇത്രയും കഠിനമായ ഡാൻസ് ചെയ്ത നീ ഇപ്പോള്‍ ഗർഭിണിയായിരിക്കില്ല, ഒന്നുകൂടി ചെക്ക് ചെയ്യ്' എന്നാണ് അമ്മ പോലും പറഞ്ഞത്. അടുത്ത ദിവസം വീണ്ടും പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. മകള്‍ ദുവ ജമീലയെ സ്നേഹത്തോടെയാണ് താൻ 'ജയിലർ ബേബി' എന്ന് വിളിക്കുന്നതെന്നും, ഇത്രയും കഠിനമായ ഡാൻസ് ചെയ്തപ്പോഴും അവള്‍ തന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെന്നും ഷംന സന്തോഷത്തോടെ ഓർക്കുന്നു.

ചിത്രത്തില്‍ അവസരം ലഭിച്ച വിവരം ആദ്യം ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം 'ജയിലർ 2' ടീമില്‍ നിന്ന് കോള്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഭർത്താവ് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ് ചെയ്തത്. കോസ്റ്റ്യൂമിനെക്കുറിച്ചുള്ള ആശങ്ക സഹസംവിധായകനോട് പങ്കുവെച്ചപ്പോള്‍, സാരിയാണെന്നും പൂർണ്ണമായും കംഫർട്ടബിള്‍ ആയിരിക്കുമെന്നും അവർ ഉറപ്പ് നല്‍കിയ ശേഷമാണ് ഡാൻസ് ചെയ്യാൻ തയ്യാറായതെന്നും ഷംന കാസിം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com