മലയാളികളുടെ പ്രിയനടൻ ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എന്നും ആരാധകർക്ക് വലിയ കൗതുകമാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ദിലീപിന്റെയും കാവ്യ മാധവന്റെയും മക്കളായ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്.
ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും ഇളയ മകളായ മഹാലക്ഷ്മിയുടെ (മാമാട്ടി) പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായിരിക്കുന്നത്.
കാവ്യയുടെ നാത്തൂൻ റിയ മിഥുനാണ് മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചേച്ചിമാർക്കൊപ്പം കളിച്ചും ചിരിച്ചും കുസൃതികള്‍ കാണിച്ചുനടക്കുന്ന മാമാട്ടിയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഹാശിവരാത്രി ദിനത്തില്‍ ജനിച്ചതുകൊണ്ട് ചേച്ചിയായ മീനാക്ഷിയാണ് കുഞ്ഞനുജത്തിക്ക് 'മഹാലക്ഷ്മി' എന്ന് പേരിട്ടത്. എട്ടുവയസ്സുകാരിയായ മാമാട്ടിയുടെ കുസൃതികളും വിശേഷങ്ങളും മുൻപും പല വേദികളിലും ദിലീപ് തുറന്നുപറഞ്ഞിട്ടുണ്ട്.
മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങള്‍ വൈറലായതോടെ, മുൻപ് മകളെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് ആരാധകർ ഇപ്പോള്‍ വീണ്ടും ചർച്ചയാക്കുന്നത്. മൂത്ത മകള്‍ മീനാക്ഷി വളരെ ശാന്ത സ്വഭാവക്കാരിയാണെന്നും ഇതുവരെ അവളെ തല്ലേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ വികൃതിയുടെ കാര്യത്തില്‍ മീനാക്ഷിയേക്കാള്‍ അപ്പുറമാണ് മാമാട്ടിയെന്നും ദിലീപ് മുൻപ് വ്യക്തമാക്കിയിരുന്നു. മഹാലക്ഷ്മിയെ ഒരിക്കല്‍ തല്ലേണ്ടി വന്നിട്ടുണ്ടെന്നും താരം ഓർത്തെടുത്തിരുന്നു.
കാവ്യയുടെ സ്വഭാവമാണ് മഹാലക്ഷ്മിക്കെന്നും താനോ കാവ്യയോ ഇംഗ്ലീഷില്‍ എന്തെങ്കിലും തെറ്റ് പറഞ്ഞാല്‍ അത് തിരുത്തിത്തരാൻ മാമാട്ടി എത്താറുണ്ടെന്നും ദിലീപ് മുൻപ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കാവ്യയെ പോലെ ആരോടും പെട്ടെന്ന് മിണ്ടിപ്പഴകാൻ കഴിയുന്ന പ്രകൃതമാണ് മകളുടേതെന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ ഈ പഴയ വാക്കുകള്‍ ശരിവെക്കുന്ന രീതിയിലാണ് മാമാട്ടിയുടെ ഇപ്പോഴത്തെ കുസൃതികള്‍ എന്നാണ് ആരാധകരുടെ പക്ഷം. ഒരുവശത്ത് മീനാക്ഷി അമ്മ മഞ്ജു വാര്യരെ പോലെയാണെന്നും മറുവശത്ത് മാമാട്ടി അമ്മയെ പോലെ കുസൃതിക്കാരിയാണെന്നും ആരാധകർ കമന്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നു.
