Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നടി തൃഷക്കെതിരായ അശ്ലീലപരാമര്‍ശം: ഉദയനിധി സ്റ്റാലിന് ജാമ്യം.?? ചോദ്യം ചെയ്ത ശേഷം വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിര്‍ദേശം!!!!!

Metromatinee.com 3 months ago

നടി തൃഷക്കെതിരായ അശ്ലീല പരാമർശകേസില്‍ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം നല്‍കി.

കവേരി നദീജല തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം. ഇന്ന് രാവിലെയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ വീട്ടില്‍ പൊലീസെത്തിയത്.

ഉദയനിധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെ ചോദ്യം ചെയ്തു കൊണ്ട് ഡിഎംകെ നല്‍കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ ചോദ്യം ചെയ്ത ശേഷം ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കാൻ ഉത്തരവിട്ടത്. സ്വന്തം ജാമ്യത്തില്‍ ഉദയനിധിയെ വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടതെന്ന് ഡിഎംകെ മുതിർന്ന നേതാവും അഭിഭാഷകനുമായി എൻ. ആർ ഇളങ്കോ പറഞ്ഞു.

നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്ത് അപകീർത്തികരമായ പ്രസംഗം നടത്തി എന്ന പരാതിയിലാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തൃഷയുടേയോ വിജയുടേയോ പേര് പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും ഉദയനിധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാനും ആവശ്യമുള്ളപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും കോടതി ഉദയനിധിയോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള നീക്കമാണ് ടിവികെ സർക്കാർ നടത്തുന്നതെന്ന് ഡിഎംകെ ഉദയനിധിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആരോപിച്ചിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തടയാനാണ് ഉദയനിധിയെ പോലീസിനെ ഉപയോഗിച്ച്‌ അറസ്റ്റ് ചെയ്യുന്നതെന്നാണ് ഡിഎംകെ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com