Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഞാൻ ചെയ്തത് തെറ്റായിപ്പോയി; എന്നോട് ക്ഷമിക്കണം; ആ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ജയംരവി!!!

Metromatinee.com 1 week ago

മിഴ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളായിരുന്നു ജയം രവിയും ആർതി രവിയും. 2009-ലായിരുന്നു ഇരുവരും പ്രണയിച്ച്‌ വിവാഹിതരായത്.

വർഷങ്ങളോളം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ച ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് താൻ ഭാര്യയുമായി വേർപിരിഞ്ഞ വിവരം ജയം രവി സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്.

തന്റെ ദാമ്പത്യ ജീവിതത്തില്‍ വലിയ മാനസിക സമ്മർദങ്ങള്‍ അനുഭവിച്ചിരുന്നു എന്നാണ് ജയം രവി പറഞ്ഞത്. തനിക്കും മക്കള്‍ക്കും ജീവനാംശമായി മാസം 40 ലക്ഷം രൂപ വേണമെന്നാണ് ആർതി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രശ്ങ്ങള്‍ക്കിടയിലാണ് വിവാഹമോചനം കിട്ടുന്നത് വരെ അഭിനയം നിര്‍ത്തിവെക്കുകയാണെന്ന് ജയം രവി അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞത്. അതോടെ ആരധകരും വലിയ നിരാശയിലായിരുന്നു.

ഇപ്പോഴിതാ ആ തീരുമാനത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രവി മോഹന്‍. ജെഎഫ്ഡബ്ലു അവാര്‍ഡ്ദാന ചടങ്ങിലെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുകയാണ്. അങ്ങനെ പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. സിനിമ ഫീല്‍ഡിലുള്ളവര്‍ തന്നെയാണ് എന്നോട് ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് പറഞ്ഞത്. അന്ന് ഞാന്‍ കുറച്ച്‌ ഇമോഷണലായി സംസാരിച്ചു.

ഇപ്പോള്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. സിനിമയിലെത്തി 23 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. എനിക്ക് 46 വയസായി. പകുതി വര്‍ഷവും ഞാന്‍ ചെലവഴിച്ചത് സിനിമയിലായിരുന്നു. ഇടയ്ക്ക് എന്റെ ഭാഗത്ത് നിന്നും വന്ന ചെറിയൊരു തെറ്റ് നിങ്ങളെയെല്ലാം വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. പേഴ്‌സണല്‍ ലൈഫും, പ്രൊഫഷണല്‍ ലൈഫും, രണ്ടും ഫിഫ്റ്റി ഫിഫറ്റിയായിരുന്നു. പേഴ്‌സണല്‍ ലൈഫിലെ ഒരു കാര്യത്തില്‍ ഞാന്‍ കുറച്ച്‌ ഇമോഷണലായിപ്പോയി.

നീ എന്ത് പറഞ്ഞാലും ഞങ്ങള്‍ അംഗീകരിക്കും. പക്ഷേ, സിനിമയില്‍ നിന്നും മാറുകയാണെന്ന് പറയരുതെന്ന് എന്നോട് പറഞ്ഞിരുന്നു. അവര്‍ പറഞ്ഞ് ഞാന്‍ വേദവാക്യമായി കാണുന്നു. തീര്‍ച്ചയായും ഞാന്‍ തിരിച്ച്‌ വരും. നിങ്ങളുടെ സന്തോഷോ, കുമാരനോ, ദുര്‍വനോ, പൊന്നിയിന്‍ സെല്‍വനോ ആയി ഞാന്‍ തിരികെ വരും എന്നായിരുന്നു രവി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന് ശേഷം ഒരുപാട് പേര്‍ മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഇന്ന് ഞാന്‍ ഈ വേദിയില്‍ ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്നതിന് കാരണം നിങ്ങളാണ്. എന്റെ ഫാന്‍സ്. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ എന്നോടൊപ്പമുണ്ടാവുമെന്ന് എനിക്കറിയാം. ഈ സ്‌നേഹവും, ദയയും എന്നോട് കാണിക്കുന്നതിന് ഒത്തിരിയൊത്തിരി നന്ദി എന്നുമായിരുന്നു അദ്ദേഹം രവി മോഹന്‍ പറഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com