Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പറഞ്ഞതില്‍ ഖേദമില്ല, റീച്ചാണ് പ്രധാനം; ദീപ്തി കല്യാണിയെ അധിക്ഷേപിച്ച കേസില്‍ ന്യായീകരണവുമായി ധന്യ

Metromatinee.com 6 days ago

ട്രാൻസ്ജെൻഡർ വ്യക്തിയായ ദീപ്തി കല്യാണിയെ അധിക്ഷേപിച്ച കേസില്‍ തൻ്റെ നിലപാടില്‍ ഉറച്ചുനിന്ന് യൂട്യൂബർ ധന്യ എസ്.ആർ.

താൻ ഉന്നയിച്ച ആരോപണങ്ങളില്‍ പൂർണ്ണമായും ഉറച്ചുനില്‍ക്കുന്നുവെന്നും ഇതില്‍ യാതൊരു ഖേദവുമില്ലെന്നും ധന്യ വ്യക്തമാക്കി. തൻ്റെ പ്രൊഫൈലില്‍ നിന്നും വിവാദ വീഡിയോ സർക്കാർ നീക്കം ചെയ്തതായിരിക്കാമെന്നും, എന്നാല്‍ താൻ തെളിവുകളോടെയാണ് വീഡിയോ ചെയ്തതെന്നും അവർ അവകാശപ്പെടുന്നു. സമൂഹമാധ്യമങ്ങളില്‍ റീച്ച്‌ നേടാനാണ് പലരും അറ്റവും മൂലയും അറിയാതെ വാർത്തകള്‍ നല്‍കുന്നതെന്നും ധന്യ കൂട്ടിച്ചേർത്തു.

മുഴൂവൻ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും ദീപ്തി കല്യാണിക്കെതിരെ മാത്രമാണ് സംസാരിച്ചതെന്നുമാണ് ധന്യയുടെ വാദം. റിയാക്ഷൻ വ്ളോഗുകള്‍ ചെയ്യുന്നത് തനിക്ക് കൂടുതല്‍ റീച്ച്‌ നേടിത്തരുന്നുണ്ടെന്നും, തൻ്റെ സ്റ്റോറി വ്യൂസ് തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്നുണ്ടെന്നും അവർ പറയുന്നു. തൻ്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും, ഉപയോഗിച്ച ഭാഷ തെറ്റായിരിക്കാമെങ്കിലും താനൊരു 'നന്മ മരമൊന്നുമല്ല' എന്നും ധന്യ പരസ്യമായി ചോദിക്കുന്നുണ്ട്.

തനിക്ക് ലഭിച്ച ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപ്തിക്കെതിരെ സംസാരിച്ചതെന്ന് ധന്യ ന്യായീകരിക്കുന്നുണ്ടെങ്കിലും, ഇതിന് എന്ത് ആധികാരികതയാണുള്ളതെന്ന ചോദ്യം ശക്തമാണ്. മോശം ഭാഷ ഉപയോഗിച്ച്‌ അപമാനിച്ചതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് പൊതുവെയുള്ള വിമർശനം. ധന്യയുടെ ഈ വിശദീകരണത്തിനെതിരെയും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും പ്രതിഷേധവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

യൂട്യൂബറുടെ പുതിയ ന്യായീകരണ വീഡിയോയ്ക്ക് താഴെ രൂക്ഷമായ പ്രതികരണങ്ങളാണ് നെറ്റിസണ്‍സ് രേഖപ്പെടുത്തുന്നത്. മറ്റുള്ളവരെ ദ്രോഹിക്കാതെ നല്ല കണ്ടന്റുകള്‍ ഉണ്ടാക്കി ജീവിക്കാൻ നോക്കൂ എന്നും, തെറിവിളിയും കൊലവിളിയും നടത്തിയിട്ട് ഒടുവില്‍ നാടകം കളിക്കുകയാണോ എന്നും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ഒരു ഇൻഫ്ലുവൻസർ എന്ന ലേബലില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് നാണക്കേടാണെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Metromatinee.com