ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളവതരിപ്പിച്ച് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടനാണ് സുബീഷ് സുധി. കഴിഞ്ഞവർഷം ഒരു സർക്കാർ ഉത്പ്പന്നം എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹമെത്തിയിരുന്നു.
ലാല്‍ ജോസ് ചിത്രങ്ങളിലൂടെയും കാരക്ടർ റോളുകളിലൂടെയും ശ്രദ്ധേയനായ സുബീഷ് സുധി ആദ്യമായി പ്രധാന റോളിലെത്തിയ ചിത്രമായിരുന്നു ഒരു ഭാരത സർക്കാർ ഉല്‍പ്പന്നം.

