Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍ട്ടിഫിഷ്യല്‍ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

ആര്‍ട്ടിഫിഷ്യല്‍ എൻജിനീയറിങ് പഠനത്തിനും ഗവേഷണത്തിനും ശില്പശാല സംഘടിപ്പിച്ചു

Nadapuramnews 2 weeks ago
###

നാദാപുരം:പുളിയാവ് നാഷണല്‍ ആർട്സ് ആൻഡ് സയൻസ് കോളേജില്‍ നിർമ്മിത ബുദ്ധി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച്‌ ശില്പശാല സംഘടിപ്പിച്ചു.

കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് മാനേജ്മെന്റ് സ്റ്റഡീസ് ഡോ. പ്രശാന്ത് ശില്പശാല നയിച്ചു. പുതിയ കാലത്തെ പഠന ഗവേഷണ സാധ്യതകളും മറ്റും ശില്പശാലയില്‍ ചർച്ച ചെയ്തു. നിർമ്മിതി ബുദ്ധിയുടെ അനന്തമായ സാധ്യതകളെ പഠനഗവേഷണ പ്രക്രിയയില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിശദീകരിച്ചു.

നാഷണല്‍ കോളേജ് ചെയർമാൻ വയലോളി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പല്‍ ഡോ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഐക്യുഎസിയുടെ സഹകരണത്തോടെ നടത്തിയ ശില്പശാല കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇസ്മയില്‍ പൊയില്‍ ആശംസകള്‍ അർപ്പിച്ചു.

സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി അഫ്നാ ഹമീദ് സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡോക്ടർ ശ്രീന നന്ദിയും പറഞ്ഞു.

Content Highlight: Workshop organized at Puliya National Arts and Science College

###

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews