നാദാപുരം:(https://nadapuram.truevisionnews.com/)ഭിന്നശേഷിക്കാരനെ അംഗപരിമിതിയുടെ പേരില്‍ അധിക്ഷേപിക്കുകയും പൊതുവഴി തടസ്സപ്പെടുത്തി വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി.
നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡില്‍ ഇയ്യങ്കോട് വെളിയാറ അങ്കണവാടിക്ക് സമീപമുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്.
കല്ലാച്ചി ഗവണ്മെന്റ് യു പി സ്കൂള്‍ അധ്യാപകനായ പുതിയടത്ത് സതീശൻ ആണ് നാദാപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പരാതി നല്‍കിയത്. തന്റെ ഉടമസ്ഥതയിലുള്ള 16.5 സെന്റ് സ്ഥലത്ത് തുടർച്ചയായി അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നേരത്തെ കേസുകള്‍ നിലവിലുണ്ടെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ മൊട്ടമ്മല്‍ ബിജു, വിജയൻ, ഷൈമ, ഷീബ, സജീവൻ എന്ന രാജീവൻ, രമ്യ, സുമതി തുടങ്ങിയവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. കൂടാതെ തിരിച്ചറിയാവുന്ന മറ്റ് ചിലരെയും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും മെമ്മറി കാർഡും തന്റെ പേരിലുള്ള മൊബൈല്‍ സിം കാർഡും മോഷണം പോയതായി പരാതിക്കാരൻ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലെ നടപടികളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പുതിയ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനിടെ ഒരു സംഘം സ്ഥലത്തെത്തി അതിക്രമം നടത്തിയെന്നാണ് പരാതി. പ്രതികള്‍ സംഘം ചേർന്നെത്തി അതിക്രമം കാട്ടുകയും, ഭിന്നശേഷിക്കാരനായ തന്നെ തന്റെ അംഗപരിമിതി കളിയാക്കിക്കൊണ്ട് കൂട്ടത്തില്‍ കണ്ടാലറിയാവുന്ന ഒരാള്‍ "ഒരു വികലാംഗൻ്റെ നടത്തം "എന്നും പറഞ്ഞു നടത്തം അനുകരിച്ചു കാണിക്കുകയും ചെയ്‌തു എന്ന പരാതിയില്‍ പറയുന്നു.
കൂടാതെ "നിൻ്റെ അമ്മയുടെ ഒരു വികലാംഗൻ" എന്ന് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. തന്റെ അധ്യാപക ജോലിയെ മോശമായി ചിത്രീകരിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
സിസിടിവി സ്ഥാപിക്കുന്നതിനെ തുടർന്ന് താനും തൊഴിലാളികളും പൊതുവഴിയില്‍ തടയപ്പെട്ടതായും പരാതിക്കാരൻ പറയുന്നു. മണിക്കൂറുകളോളം പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പോകാൻ അനുവദിച്ചില്ലെന്നും വെള്ളവും ഭക്ഷണവും തടഞ്ഞ് ഭീതിയിലാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവമറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് മടങ്ങിയതിന് പിന്നാലെ വീണ്ടും സംഘം സ്ഥലത്തെത്തി തന്നെ അധിക്ഷേപിച്ചതായും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തില്‍ ഭിന്നശേഷിക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള Rights of Persons with Disabilities (RPWD) Act, 2016 ഉള്‍പ്പെടെയുള്ള നിയമവകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്കും കുടുംബത്തിനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും, സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
English Summary:
A complaint has been filed at Nadapuram police station alleging that a differently-abled teacher was abused in the name of his disability and threatened. Complainant Puthiyadath Satheesan, a teacher at Kallachi Govt UP School, alleged that a group abused him over a land dispute near Iyyankode Veliyara Anganwadi in Nadapuram Grama Panchayat Ward 1, blocked public way, and mocked his walk. He demanded action under RPWD Act 2016 and protection for his family and property.
Content Highlight: Complaint of Abusing Disabled Person and Death Threat Nadapuram Police Complaint
####
നാദാപുരം:(https://nadapuram.truevisionnews.com/)ഭിന്നശേഷിക്കാരനെ അംഗപരിമിതിയുടെ പേരില്‍ അധിക്ഷേപിക്കുകയും പൊതുവഴി തടസ്സപ്പെടുത്തി വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡില്‍ ഇയ്യങ്കോട് വെളിയാറ അങ്കണവാടിക്ക് സമീപമുള്ള സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്.
English Summary:
#Nadapuram News#Nadapuram Police#Disabled Abuse Complaint#RPWD Act

