Dailyhunt
ജനഹൃദയങ്ങള്‍ കീഴടക്കി; നാദാപുരത്ത് ആവേശം വിതറി എൻഡിഎ സ്ഥാനാര്‍ത്ഥി സി.പി. വിപിൻ ചന്ദ്രന്റെ മണ്ഡലം പര്യടനം

ജനഹൃദയങ്ങള്‍ കീഴടക്കി; നാദാപുരത്ത് ആവേശം വിതറി എൻഡിഎ സ്ഥാനാര്‍ത്ഥി സി.പി. വിപിൻ ചന്ദ്രന്റെ മണ്ഡലം പര്യടനം

Nadapuramnews 1 week ago

നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി.പി. വിപിൻ ചന്ദ്രന് വിവിധ കേന്ദ്രങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.

മണ്ഡല പര്യടനത്തിന്റെ ഭാഗമായി വിഷ്ണുമംഗലം, നാദാപുരം, ജിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി ഏഴ് മണിയോടെ കല്ലാച്ചിയിലാണ് സ്വീകരണ പരിപാടികള്‍ സമാപിച്ചത്.

സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളടക്കം നിരവധി പ്രവർത്തകരാണ് ഓരോ കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. കല്ലാച്ചിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.

ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി.കെ. ചന്ദ്രൻ, പി. മധു പ്രസാദ്, ടി.പി. പവിത്രൻ, പി.പി. ഇന്ദിര എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നാദാപുരം മണ്ഡലം പ്രസിഡന്റ് ആർ.പി. വിനീഷ്, നേതാക്കളായ സുരേഷ് ആയാടത്തില്‍, ചന്ദ്രൻ കോറോത്ത്, സി. ബാബു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.

NDA candidate C.P. Vipin Chandran's constituency tour spreads excitement in Nadapuram

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews