Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണീരോടെ നാട്; കുഞ്ഞു കാല്‍നനയാതിരിക്കാൻ വെട്ടിച്ച സ്കൂട്ടര്‍ മരണക്കെണിയായി, ഫാത്തൂട്ടിയുടെ മൃതദേഹം ഉച്ചക്ക് വീട്ടിലെത്തിക്കും

കണ്ണീരോടെ നാട്; കുഞ്ഞു കാല്‍നനയാതിരിക്കാൻ വെട്ടിച്ച സ്കൂട്ടര്‍ മരണക്കെണിയായി, ഫാത്തൂട്ടിയുടെ മൃതദേഹം ഉച്ചക്ക് വീട്ടിലെത്തിക്കും

Nadapuramnews 4 days ago
####

ളയം: കളിചിരികളും കുസൃതികളുമായി നിറഞ്ഞുനിന്ന ആ പൊന്നോമനയുടെ ജീവനറ്റ ശരീരം ഒടുവില്‍ ഉറ്റവരുടെ അരികിലേക്ക്.

പ്രിയപ്പെട്ട മകള്‍ ഫാത്തിമയുടെ ചേതനയറ്റ ശരീരം കണ്ട് ആ അമ്മ എങ്ങനെ വിതുമ്പാതിരിക്കും? നെഞ്ചുപൊട്ടി കണ്ണീരൊഴുക്കുകയാണ് വളയം കുയ്തേരി ഗ്രാമം മുഴുവൻ. മക്കളുടെ കാല്‍ വെള്ളത്തില്‍ നനയാതിരിക്കാൻ വെള്ളക്കെട്ടില്‍ നിന്ന് സ്കൂട്ടർ വെട്ടിച്ച്‌ മാറ്റിയത് ഒരു കുടുംബത്തിന്റെ തന്നെ മുഴുവൻ വെളിച്ചവും കെടുത്തിക്കളഞ്ഞു.

വളയം കുയ്തേരി കോയോളിന്റെ വീട്ടുകുന്നില്‍ മുഹമ്മദിന്റെയും സല്‍മയുടെയും എട്ടുവയസ്സുകാരിയായ മകള്‍ ഫാത്തിമ മുഹമ്മദ്, കഴിഞ്ഞ ദിവസം അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്.

കുയ്തേരി സഹറ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ആ കുരുന്നിന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനാവാതെ വിങ്ങുകയാണ് നാട്. ഉമ്മ സല്‍മയ്ക്കൊപ്പം താനക്കോട്ടൂരിലെ തറവാട്ടു വീട്ടിലേക്ക് പോകവേ റോഡിലെ വെള്ളക്കെട്ടില്‍ നിന്ന് സ്കൂട്ടർ വെട്ടിച്ചപ്പോഴാണ് വിധി ക്രൂരമായി എത്തിയത്. എതിർദിശയില്‍ വന്ന സ്വകാര്യ ബസ് സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വളയം ഗവ. ആശുപത്രിയിലും തുടർന്ന് തലശ്ശേരിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് ജീവൻ നഷ്ടമായത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മ സല്‍മയും സഹോദരങ്ങളും ആ ദുരന്തത്തിന്റെ ഞെട്ടലിലാണ്. തലശ്ശേരി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കുന്ന കുഞ്ഞുമോളുടെ മൃതദേഹം ചെറുമോത്ത് വലിയ പള്ളിയില്‍ ഖബറടക്കും.

Content Highlight: Valayam Kuytheri Girl Fatima Dies In Bus Accident Scooter

####

വളയം: (nadapuram.truevisionnews.com) കളിചിരികളും കുസൃതികളുമായി നിറഞ്ഞുനിന്ന ആ പൊന്നോമനയുടെ ജീവനറ്റ ശരീരം ഒടുവില്‍ ഉറ്റവരുടെ അരികിലേക്ക്. പ്രിയപ്പെട്ട മകള്‍ ഫാത്തിമയുടെ ചേതനയറ്റ ശരീരം കണ്ട് ആ അമ്മ എങ്ങനെ വിതുമ്പാതിരിക്കും? നെഞ്ചുപൊട്ടി കണ്ണീരൊഴുക്കുകയാണ് വളയം കുയ്തേരി ഗ്രാമം മുഴുവൻ. മക്കളുടെ കാല്‍ വെള്ളത്തില്‍ നനയാതിരിക്കാൻ വെള്ളക്കെട്ടില്‍ നിന്ന് സ്കൂട്ടർ വെട്ടിച്ച്‌ മാറ്റിയത് ഒരു കുടുംബത്തിന്റെ തന്നെ മുഴുവൻ വെളിച്ചവും കെടുത്തിക്കളഞ്ഞു.

#Valayam Accident#Child Death#Nadapuram#Kerala Road Accident

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews