ഇരിങ്ങണ്ണൂർ: തൂണേരി ഗ്രാമ പഞ്ചായത്തിലെ കർഷകരുടെ നെഞ്ചിടിപ്പായിരുന്ന ടൈല്‍ എന്റ് കനാല്‍ പദ്ധതി നാല് പതിറ്റാണ്ടിലേറെയായി പാതിവഴിയില്‍ കിടക്കുകയാണ്.
വേറ്റുമ്മല്‍ നിന്ന് തുടങ്ങി കായപ്പനിച്ചിയില്‍ അവസാനിക്കുന്ന 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാല്‍ ഇന്ന് കുടിവെള്ള സ്രോതസ്സിനും കാര്‍ഷിക മേഖലയ്ക്കും പകരം രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ഉള്‍പ്പെടെയുള്ള വിവിധ ജനകീയ കമ്മിറ്റികള്‍ കഴിഞ്ഞ സർക്കാരുകള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. അവസാനത്തെ പിണറായി സർക്കാർ ഈ കനാലിന്റെ പുനരുദ്ധാരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി വാർത്തകള്‍ വന്നെങ്കിലും, ഇതുവരെ ഒരു നിർമ്മാണ പ്രവർത്തിയും തുടങ്ങിയിട്ടില്ല.
തുടക്കത്തില്‍ ശുദ്ധജലവും കൃഷിക്ക് ആവശ്യമായ ജലസൗകര്യവും പ്രതീക്ഷിച്ച നാട്ടുകാർ ഇന്ന് കടുത്ത നിരാശയിലാണ്. ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന കനാല്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതാണ് പ്രധാന പ്രതിസന്ധിക്ക് കാരണം.
കയനോളി പള്ളിക്ക് പിന്നിലെ ഭാഗം ഉള്‍പ്പെടെ കനാലിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറി. വീടുകളിലെ അടുക്കള മാലിന്യം, പ്ലാസ്റ്റിക്, മറ്റ് കൃത്രിമ മാലിന്യങ്ങള്‍ എന്നിവയെല്ലാം കനാലില്‍ നിക്ഷേപിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇതിന്റെ ഫലമായി ചുറ്റുമുള്ള കിണറുകളിലെ ജലം പോലും മലിനമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മഴ പെയ്യുമ്പോള്‍ മാലിന്യം ഒഴുകി വീടുകളിലേക്ക് കയറുന്ന സ്ഥിതിയുമുണ്ട്. കൊതുകുശല്യവും ദുർഗന്ധവും രൂക്ഷമായതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി പേർ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
"രണ്ട് കോടി അനുവദിച്ചു എന്ന് കേട്ടിട്ട് വർഷങ്ങള്‍ ആയി. പക്ഷേ കല്ലിട്ടതുപോലും കണ്ടിട്ടില്ല. കനാല്‍ വൃത്തിയാക്കണം, ഇവിടെ മാലിന്യം തള്ളരുതെന്ന് കാണിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കണം" എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. കനാല്‍ ഉടൻ ശുചീകരിച്ച് പദ്ധതി പൂർത്തിയാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും ജനകീയ കമ്മിറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളുടെ ജീവിതവും പരിസ്ഥിതിയും സംരക്ഷിക്കാൻ അധികൃതർ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് നാടിന്റെ ആവശ്യം.
Content Highlight: Kayannoli Canal Iringannoor Filled With Waste: 40 Year Old Project Causes Water Pollution in Thooneri
###
ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com)തൂണേരി ഗ്രാമ പഞ്ചായത്തിലെ കർഷകരുടെ നെഞ്ചിടിപ്പായിരുന്ന ടൈല്‍ എന്റ് കനാല്‍ പദ്ധതി നാല് പതിറ്റാണ്ടിലേറെയായി പാതിവഴിയില്‍ കിടക്കുകയാണ്. വേറ്റുമ്മല്‍ നിന്ന് തുടങ്ങി കായപ്പനിച്ചിയില്‍ അവസാനിക്കുന്ന 4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാല്‍ ഇന്ന് കുടിവെള്ള സ്രോതസ്സിനും കാര്‍ഷിക മേഖലയ്ക്കും പകരം രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
#Kayannoli Canal#Thooneri Gram Panchayat#Waste Dumping

