Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോക പുകയില വിരുദ്ധ ദിനാചരണം; ഐഡിഎ വടകര ശാഖയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനാചരണം; ഐഡിഎ വടകര ശാഖയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Nadapuramnews 1 week ago
#####

നാദാപുരം: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ഇന്ത്യൻ ഡെന്റല്‍ അസോസിയേഷൻ (IDA) വടകര ശാഖ (CDH) വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ നിന്ന് സന്ദേശ റാലിയും നാദാപുരം ബസ് സ്റ്റാൻഡ് പരിസരത്ത് ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

പരിപാടി നാദാപുരം എംഎല്‍എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പുകയില ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, പ്രത്യേകിച്ച്‌ വായിലെ കാൻസർ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

ഐഡിഎ വടകര സിഡിഎച്ച്‌ കണ്‍വീനർ ഡോ. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഐഡിഎ വടകര പ്രസിഡന്റ് ഡോ. പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീപ്, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഹീറ മുന്നാങ്കുന്നി, നാദാപുരം പോലീസ് സ്റ്റേഷനിലെ സി.ഐ ശരത്, എക്സൈസ് വകുപ്പ് പ്രതിനിധി ഷൈലേഷ് എന്നിവർ ആശംസകള്‍ നേർന്നു.

പരിപാടിയില്‍ പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും ആരോഗ്യസംരക്ഷണ പ്രതിജ്ഞയും നടത്തി. സമൂഹത്തില്‍ പുകയില വിരുദ്ധ സന്ദേശം ശക്തമായി പ്രചരിപ്പിക്കുന്നതിനും യുവതലമുറയെ പുകയില ഉപയോഗത്തില്‍ നിന്ന് അകറ്റിനിർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങള്‍ സഹായകരമാകുമെന്ന് ഉദ്ഘാടകർ അഭിപ്രായപ്പെട്ടു.

പരിപാടിക്ക് ഐഡിഎ വടകര സെക്രട്ടറി ഡോ. സുശാന്ത് കൃഷ്ണ നന്ദി രേഖപ്പെടുത്തി. നിരവധി പൊതുപ്രവർത്തകരും ആരോഗ്യപ്രവർത്തകരും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.

Content Highlight: An awareness program was organized under the auspices of IDA Vadakara branch.

#####

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews