Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാതൃകയായി; കുട്ടികള്‍ക്ക് സൈക്കിളുകള്‍ സമ്മാനിച്ച്‌ പി.ടി.എ. പ്രസിഡന്റ്

മാതൃകയായി; കുട്ടികള്‍ക്ക് സൈക്കിളുകള്‍ സമ്മാനിച്ച്‌ പി.ടി.എ. പ്രസിഡന്റ്

Nadapuramnews 6 days ago
####

നാദാപുരം:സി.സി.യു.പി. സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനത്തിനായി രണ്ട് പുതിയ സൈക്കിളുകള്‍ നല്‍കി കാലാവധി പൂർത്തിയാക്കുന്ന പി.ടി.എ.

പ്രസിഡന്റ് അബ്ദുറഹ്മാൻ പഴയങ്ങാടി മാതൃകയായി. സ്കൂള്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രധാന അധ്യാപിക പി.പി. സുനിതയ്ക്ക് അദ്ദേഹം സൈക്കിളുകള്‍ കൈമാറി.

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ പഴയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സുധ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.എം. സമീർ, എം.പി.ടി.എ. പ്രസിഡന്റ് ഉഷ അരവിന്ദ്, മാനേജർ കെ. ബാലകൃഷ്ണൻ, കെ. ഹേമചന്ദ്രൻ, വി. സുധീഷ്, എം. രാജീവൻ, കെ. ശ്രീജ, കെ. ബിമല്‍ എന്നിവർ സംസാരിച്ചു.

യോഗത്തില്‍ സ്കൂളിന്റെ പുതിയ പി.ടി.എ. ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം. ധനീഷ് (പ്രസിഡന്റ്), കെ.എം. സമീർ, കെ.പി. ഷറഫുന്നിസ (വൈസ് പ്രസിഡന്റുമാർ), ഉഷ അരവിന്ദ് (മാതൃസമിതി പ്രസിഡന്റ്), ശ്രീഷ ഷാനിഷ് (മാതൃസമിതി വൈസ് പ്രസിഡന്റ്) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Content Highlight: Nadapuram CCUP School PTA President Donates Cycles New Committee

####

നാദാപുരം: (nadapuram.truevisionnews.com)സി.സി.യു.പി. സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലനത്തിനായി രണ്ട് പുതിയ സൈക്കിളുകള്‍ നല്‍കി കാലാവധി പൂർത്തിയാക്കുന്ന പി.ടി.എ. പ്രസിഡന്റ് അബ്ദുറഹ്മാൻ പഴയങ്ങാടി മാതൃകയായി. സ്കൂള്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രധാന അധ്യാപിക പി.പി. സുനിതയ്ക്ക് അദ്ദേഹം സൈക്കിളുകള്‍ കൈമാറി.

#Nadapuram#CCUP School#PTA#Thuneri Panchayat

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews