Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാദാപുരം പഞ്ചായത്തില്‍ പി.എം.കെ.എസ്.വൈ പദ്ധതിയില്‍ ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

നാദാപുരം പഞ്ചായത്തില്‍ പി.എം.കെ.എസ്.വൈ പദ്ധതിയില്‍ ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

Nadapuramnews 3 months ago
####

നാദാപുരം: (nadapuram.truevisionnews.com) കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി.

പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും കുടുംബശ്രീ യൂണിറ്റുകള്‍ വഴിയുള്ള വരുമാന വർദ്ധനവിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പറഞ്ഞു.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷങ്ങള്‍ നട്ടുവളർത്തുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ജയലക്ഷ്മി ടീച്ചർ, മെമ്പർ കണേക്കല്‍ അബ്ബാസ്, വി.ഇ.ഒ വിനീഷ്, വാർഡ് വികസന സമിതി കണ്‍വീനർ ഹാരിസ് മാതോട്ടത്തില്‍, അസീസ് തെരുവത്ത്, റാഷിദ് കക്കാടൻ, എം.എം കുഞ്ഞബ്ദുള്ള, ജമീല കുട്ടൂളി, ഫാരിഹ ടീച്ചർ എന്നിവർ സംബന്ധിച്ചു.

നാട്ടുമാവ്, പ്ലാവ്, നെല്ലി, പേര, സപ്പോട്ട തുടങ്ങിയ വിവിധയിനം ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ വിവിധ വാർഡുകളില്‍ നിന്നുള്ള കർഷകരും കുടുംബശ്രീ പ്രവർത്തകരും തൈകള്‍ ഏറ്റുവാങ്ങി.

ഹരിത നാദാപുരം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ വൃക്ഷത്തൈ വിതരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Content Highlight: Fruit Saplings Distributed in Nadapuram Panchayat under PMKSY Scheme

####

നാദാപുരം: (nadapuram.truevisionnews.com) കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ഫലവൃക്ഷ തൈകളുടെ വിതരണം നടത്തി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

വീടുകളിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷങ്ങള്‍ നട്ടുവളർത്തുന്നത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

#Nadapuram Panchayat#PMKSY#Fruit Saplings#Nadapuram

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews