Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാദാപുരം താലൂക്ക് ആശുപത്രിയിലെ അനാസ്ഥ: കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആര്‍.വൈ.ജെ.ഡി

നാദാപുരം താലൂക്ക് ആശുപത്രിയിലെ അനാസ്ഥ: കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആര്‍.വൈ.ജെ.ഡി

Nadapuramnews 1 week ago
####

നാദാപുരം:നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരുന്ന് മാറി നല്‍കിയതിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ആർ.വൈ.ജെ.ഡി.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയില്‍ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആർ.വൈ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സംഘടനയുടെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് അമല്‍ കോമത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജിഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളില്‍, രഞ്ജിത്ത് വളയം, പി. ശ്രീജിത്ത്, ജിതിൻ തുടങ്ങിയവർ സംസാരിച്ചു.

ആശുപത്രിയിലുണ്ടായ വീഴ്ചയില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

Content Highlight: RYJD protests against negligence at Nadapuram Taluk Hospital

####

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews