നാദാപുരം. ലഹരിമുക്ത കേരളത്തിനായുള്ള കേരള ഗവണ്‍മെൻ്റിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജെസിഐ നാദാപുരം, എം.
ഐ. എം ഹയർ സെക്കണ്ടറി സകൂള്‍ പേരോട് എൻ എസ് എസ് യൂനിറ്റുകള്‍, ഗവണ്‍മെൻ്റെ താലൂക്ക് ആശുപത്രി നാദാപുരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓപറേഷൻ തൂഫാൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു.
ഫ്ളാഗ് ഓഫ് ചടങ്ങ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി പ്രവീണ്‍ കുമാർ ജി.കെ ഫ്‌ളാഗ് ഓഫ് ചെയ്തു. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:രൻജിത്ത് അദ്ധ്യക്ഷം വഹിച്ചു.
മുഹമ്മദ് ബംഗ്ലത്ത് ,ജെ സി ഐ പ്രസിഡണ്ട് ഡോ. വരുണ്‍ കൃഷ്ണൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എം എം മുഹമ്മദ് ,ഷാഹിന പുത്തലത്ത് ,ഷൗക്കത്ത് അലി എരോത്ത് ,സഫിയ ടീച്ചർ, ഇസ്‌മായില്‍ വാണിമേല്‍ ,നുസ്‌റത്ത് ജഹാൻ, ഹഫ്‌സ ടീച്ചർ, കെ.സലീന ,സുബൈർ തോട്ടക്കാട് ,സൗദ മാണിക്കോത്ത് ,മിനിടീച്ചർ ,വൈശാഖ് ,അഷ്‌റഫ് യു.ടി ,സുആദ്,സാജിദ തുടങ്ങിയവർ നേതൃത്വം നല്‍കി.
Content Highlight: Operation Toofan solidarity rally organized in Nadapuram
####

