Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാദാപുരത്ത് ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

നാദാപുരത്ത് ശക്തമായ കാറ്റ്; വ്യാപക നാശനഷ്ടം, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

Nadapuramnews 3 months ago
####

നാദാപുരം: മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. വളയം, കാലിക്കളമ്പ്, എളമ്പ്, ചിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്.

വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വൈദ്യുതി ബന്ധങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കാറ്റില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, റബർ തുടങ്ങിയ വിളകള്‍ പൂർണ്ണമായും നശിച്ചതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കാലിക്കളമ്പില്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂര തകരുകയും ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പാറക്കടവ് ഭാഗത്ത് തെങ്ങ് കടപുഴകി നാല് വൈദ്യുതി പോസ്റ്റുകള്‍ തകർന്നു വീണതിനെത്തുടർന്ന് ഈ മേഖലയിലെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു.

ദുരന്തം ബാധിച്ച സ്ഥലങ്ങളില്‍ അടിയന്തര രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തകർന്ന വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമായി നടക്കുകയാണ്. അധികൃതർ സംഭവസ്ഥലങ്ങളില്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നുണ്ട്.

Content Highlight: Strong winds in Nadapuram; losses worth lakhs.

####

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews