നാദാപുരം: തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ. ബിന്ദുവിനുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ഗായകൻ വി.ടി.
മുരളി ഉദ്ഘാടനം ചെയ്തു.
'സദ്ഗമയ' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് മെമ്പർ പി. രാമചന്ദ്രൻ അധ്യാപികയ്ക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. സർവീസില്‍ നിന്നും വിരമിക്കുന്ന കെ. ബിന്ദുവിനൊപ്പം, സുഗതകുമാരി കവിത പുരസ്കാരം നേടിയ ഒ.കെ. ശ്യാമള, കവി ശ്രീനിവാസൻ തൂണേരി എന്നിവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
നെല്ലരി ബാലൻ, പി.കെ. ചന്ദ്രൻ, കെ.പി. സുധീഷ്, അശോകൻ തുണേരി, എം. ബാലരാജ്, റീജ സന്തോഷ്, റഷിദ് കാഞ്ഞിരക്കണ്ടി, വി.കെ. ഹരിദാസൻ, വി.കെ. മോഹനൻ എന്നിവർ ചടങ്ങില്‍ ആശംസകള്‍ നേർന്നു സംസാരിച്ചു.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥികള്‍ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികള്‍ വാർഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്കൂള്‍ വികസന സമിതി അംഗങ്ങളും പിടിഎ പ്രതിനിധികളും നാട്ടുകാരും ചടങ്ങില്‍ സജീവമായി പങ്കെടുത്തു.
Thuneri EVUP School celebrates its 87th anniversary

