Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച സുനിലിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാൻ അഭിജിത്ത് എം എല്‍ എയും ഒപ്പം

വിലങ്ങാട് കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച സുനിലിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാൻ അഭിജിത്ത് എം എല്‍ എയും ഒപ്പം

Nadapuramnews 2 months ago
####

വിലങ്ങാട്: (https://nadapuram.truevisionnews.com/)വിലങ്ങാട് ജനവാസമേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നാദാപുരം എം എല്‍ എ കെ എം അഭിജിത്തും നടപടികള്‍ വേഗത്തിലാക്കാനായി ഒപ്പമുണ്ട്.

വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസില്‍ ചന്തുവിന്റെ മകൻ വി.സി.സുനില്‍ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ സുനില്‍ ഓണം അവധിക്കായി നാട്ടില്‍ എത്തിയപ്പോഴായിരുന്നു ദാരുണ അപകടം.

ശനിയാഴ്ച രാവിലെയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്കു തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് 11 മണിയോടെ അപ്രതീക്ഷിതമായി സുനിലിനു നേരെ ആക്രമണം ഉണ്ടായത്.

വായാട് തെക്ക് നെല്ലിപ്പുഴ ജോസ്ബൈറ്റ് ജേക്കബ് എന്നയാളുടെ കൃഷിയിടത്തിന് സമീപമായിരുന്നു സംഭവം. വയറ്റില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ നിലയില്‍ സുനിലിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്.

വിലങ്ങാട് ഭാഗത്ത് വന്യമൃഗങ്ങളെ അകറ്റാൻ സോളർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ചാർജിങ് സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം അത് ഫലപ്രദമല്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.

സ്ഥിരമായി സ്ഥലത്ത് എത്താറുള്ള ഒറ്റയാൻ കാട്ടുപോത്തിനെ തുരത്താനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയില്‍ നിന്നാണ് കാട്ടാനയും കാട്ടുപോത്തും മറ്റും ഈ മേഖലയില്‍ എത്തുന്നത്.

English Summary:

The body of the youth killed in a wild bison attack in Vilangad has been moved to Kozhikode Medical College for postmortem. Nadapuram MLA K.M Abhijith is with the family to expedite procedures. The deceased is V.C. Sunil (40), a native of Vadakke Vayad, Vilangad, who worked at Chengannur Court and had come home for Onam holidays when the tragic incident happened. The bison attacked him around 11 am on Saturday near a farm at Vayad South while forest officials were trying to drive it back to the forest.

Content Highlight: Vilangad Bison Attack Victim Sunil Body Moved To Kozhikode Medical College

####

വിലങ്ങാട്: (https://nadapuram.truevisionnews.com/)വിലങ്ങാട് ജനവാസമേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാദാപുരം എം എല്‍ എ കെ എം അഭിജിത്തും നടപടികള്‍ വേഗത്തിലാക്കാനായി ഒപ്പമുണ്ട്.

English Summary:

#Wild Buffalo Attack#Vilangad Sunil Death#Vilangad News#Wild Animal Attack

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nadapuramnews