Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
14 കാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ലിൻ അറസ്റ്റില്‍

14 കാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ലിൻ അറസ്റ്റില്‍

Nattuvartha 1 week ago

കാസർകോട്: പോക്‌സോ കേസില്‍ പ്രതിയായ സ്‌നേഹ മെർലിൻ ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റില്‍. കാസർകോട് 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരിലെ മയ്യില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടികൂടിയത്.സ്‌നേഹയ്‌ക്കെതിരെ നേരത്തെ മൂന്ന് പോക്‌സോ കേസുകള്‍ നിലവിലുണ്ട്. നാലാമത്തെ പോക്‌സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.14കാരിയെ 25കാരിയായ സ്‌നേഹ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. 14കാരിയുടെ അമ്മയുടെ സുഹൃത്താണ് സ്‌നേഹ.

ഒരു വർഷത്തോളം സ്‌നേഹ കുട്ടിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്. സ്‌നേഹയും ലഹരിവില്‍പനക്കേസില്‍ പ്രതിയായ കുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലില്‍ നിന്നാണ് പരിചയപ്പെടുന്നത്. ഷെല്‍ട്ടർ ഹോമിലേക്ക് പെണ്‍കുട്ടിയെ മാറ്റിയ ശേഷമാണ് ക്രൂരത വെളിപ്പെടുത്തിയത്. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവ് ജയിലിലാണ്.സ്‌നേഹക്കെതിരെ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതുള്‍പ്പെടെ നാല് കേസുകള്‍ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha