നാദാപുരം : 14 വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയും ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 16 വർഷം കഠിനതടവും രണ്ട് ലക്ഷത്തി 10000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.
2022 ജൂലൈ മാസം പതിനേഴാം തീയതിയാണ് സംഭവം.പരാതിക്കാരന്റെ വീട്ടിലെ അടുത്ത് നിന്ന് ഹരിയാന രജിസ്ട്രേഷൻ വണ്ടിയില്‍ കയറ്റി തട്ടിക്കൊണ്ടുപോയി കൊടുവള്ളിയിലെ ടൂറിസ്റ്റ് ഹോമില്‍ വച്ചാണ് ലൈംഗിക പീഡനത്തിന് വിധേയനാക്കിയത്.
പിറ്റേദിവസം വളയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം നടത്തുകയും തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രതി ഉള്‍പ്പെടെ രണ്ടുപേർക്കെതിരായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു ഒന്നാം പ്രതിയുടെ വിചാരണയാണ് ഇപ്പോള്‍ പൂർത്തിയായിരിക്കുന്നത് വിചാരണയ്ക്കിടയില്‍ പ്രതി പല പ്രാവശ്യം ഒളിവില്‍ പോയതിനെ തുടർന്ന് വിചാരണ നീണ്ടു പോവുകയായിരുന്നു അതിനിടെ കോഴിക്കോട് ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കാരായ യുവാവിന്റെ മുറിയില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവർന്ന കേസിലെ കവർച്ചാ സംഘത്തെ കോഴിക്കോട് ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു . ആ കേസില്‍ അറസ്റ്റിലായതിനെ തുടർന്നാണ് ഈ പ്രതി വീണ്ടും റിമാൻഡ് ചെയ്യപ്പെടുന്നത്.
പിഴയായി ലഭിക്കുന്ന സംഖ്യ പരാതിക്കാരന് നല്‍കാനും പരാതിക്കാരന്റെ മാനസിക നില തകർന്നതിനാല്‍ നഷ്ടപരിഹാരത്തിനായി കൂടുതല്‍ സംഖ്യ അനുവദിക്കാൻ കോഴിക്കോട് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നല്‍കുകയും ചെയ്തു.

