Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റി രൂപീകരിച്ച്‌ സിപിഎം; ടി.എൻ. സീമ അധ്യക്ഷ

ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റി രൂപീകരിച്ച്‌ സിപിഎം; ടി.എൻ. സീമ അധ്യക്ഷ

Nattuvartha 1 day ago

തിരുവനന്തപുരം: കേന്ദ്ര കമ്മിറ്റി നിർദേശത്തിന് പിന്നാലെ ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റി രൂപീകരിച്ച്‌ സിപിഎം സംസ്ഥാന നേതൃത്വം.

ടി.എൻ. സീമ അധ്യക്ഷയായ സമിതിയില്‍ പി.കെ. സൈനബ, എൻ. ചന്ദ്രൻ, എ. വിജയകുമാർ എന്നിവരാണ് അംഗങ്ങള്‍.അഡ്വ. ഗീനകുമാരി പുറത്തുനിന്നുള്ള നിയമവിദഗ്ധയായി സമിതിയില്‍ ഉണ്ടാകും. പാർട്ടി ഘടകങ്ങള്‍ക്ക് പകരം ഇനി ആഭ്യന്തര പ്രശ്‌നപരിഹാര കമ്മിറ്റിയായിരിക്കും നേതാക്കള്‍ക്കെതിരായ പരാതികള്‍ പരിശോധിക്കുക.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കർശന നടപടി വേണമെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിർദേശം. പാർട്ടിക്ക് പരാതി ലഭിച്ചാല്‍ ഉടൻ ഐസിസി അന്വേഷണം നടത്തണം. പരാതിക്കാർ തൃപ്തരല്ലെങ്കില്‍ നിയമസഹായം നല്‍കണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

പീഡനപരാതിയെ തുടർന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്ഥാനമൊഴിഞ്ഞെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പാർട്ടിയിലെ പുതിയ മാറ്റം. അതേസമയം, സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് മുന്നില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha