Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആദിവാസി ഉന്നതിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍;ഭര്‍ത്താവ് കസ്റ്റഡിയില്‍

ആദിവാസി ഉന്നതിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍;ഭര്‍ത്താവ് കസ്റ്റഡിയില്‍

Nattuvartha 2 weeks ago

ടക്കര: പോത്ത്കല്ല് അപ്പൻകാപ്പ് ആദിവാസി ഉന്നതിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍. സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോത്ത്കല്ല് അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. ഭാര്യയും ഭർത്താവും തമ്മില്‍ വഴക്കിട്ട് പരിക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴ തോട്ടത്തില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മർദ്ദനത്തില്‍ കല്ലില്‍ തലയടിച്ച്‌ വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേഴ്സ്റ്റിട്ട നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയില്‍പ്പെടാതിരിക്കാൻ കാരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha