തിരുവനന്തപുരം : തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി.
ജനറല്‍ മെഡിസിൻ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്തിനെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കി.
ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന പ്രശാന്തിനെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പനി മൂർച്ഛിച്ചതിനെത്തുടർന്നാണു തലച്ചോറില്‍ രക്തസ്രാവമുണ്ടായത്.

