Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്കയച്ചു; വീട്ടില്‍ തിരികെയെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി

അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്കയച്ചു; വീട്ടില്‍ തിരികെയെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി

Nattuvartha 1 week ago

കാസർകോട്: അദ്ധ്യാപികയായ ഭാര്യയെ സ്‌കൂളിലേയ്ക്ക് പോകാൻ ബസില്‍ കയറ്റിവിട്ടതിനുശേഷം വീട്ടില്‍ തിരികെയെത്തിയ ഭർത്താവ് ജീവനൊടുക്കി.പനത്തടിയിലെ ശങ്കർ ബേക്കറി ആന്റ് കൂള്‍ ബാർ ഉടമയും പൊതുപ്രവർത്തകനുമായ കെ എൻ വേണു (52) ആണ് മരിച്ചത്.

ഇന്നുരാവിലെയാണ് വേണു ഭാര്യയെ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചതിനുശേഷം മടങ്ങിപ്പോയത്.വീട്ടിലെത്തിയതിനുശേഷം ഒന്നാം നിലയിലേയ്ക്കുപോയ വേണുവിനെ കാണാതായതോടെ മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്‌കൂള്‍ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ളബ് ഭാരവാഹി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാഞ്ഞങ്ങാട് അജാനൂർ ഇഖ്‌ബാല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കള്‍: ശങ്കർ, അഞ്ജന

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha